2012, നവംബർ 26, തിങ്കളാഴ്‌ച

കലോത്സവം

                            സ്‌കൂള്‍ കലോത്സവം 2012



നൂപുരധ്വനിയുണര്‍ത്തി ലാസ്യ വിസ്‌മയവുമായ്‌ നെടുവേലിയുടെ കലാപ്രതിഭകള്‍












2012, നവംബർ 25, ഞായറാഴ്‌ച

കരിയര്‍ ഗൈഡന്‍സ്‌


തൊഴില്‍ വഴിയിലേക്ക്‌ വെളിച്ചവുമായ്‌
  അഭിരുചിയുള്ള തൊഴില്‍മേഖല എന്ന കുട്ടികളുടെ സ്വപ്‌നം സഫലമാക്കാന്‍ സഹായിക്കുന്നതായിരുന്നു ആഴ്‌ചവട്ടത്തിലെ തൊഴില്‍ മാര്‍ഗ്ഗനിര്‍ദ്ദേക ക്ലാസ്സ്‌.അറിവും സ്വഭാവഗുണവും നേടുന്നതോടൊപ്പം തന്നെ പ്രാധാന്യം തൊഴില്‍ രംഗത്തെക്കുറിച്ചുള്ള അവബോധം ലഭിക്കുന്നതിനുമുണ്ടെന്ന്‌ ക്ലാസ്സ്‌ നയിച്ച ഹയര്‍സെക്കണ്ടറി അദ്ധ്യാപകന്‍ സാബുജോര്‍ജ്ജ്‌ വ്യക്തമാക്കി.എഞ്ചിനീയറിംഗ്‌,മെഡിക്കല്‍,സിവില്‍സര്‍വ്വീസ്‌,അദ്ധ്യാപനം,ശാസ്‌ത്രഗവേഷണം,സൈനികം.ചലച്ചിത്രം തുടങ്ങിയ ജോലികളോടാണ്‌ മിക്ക കുട്ടികളും താല്‌പര്യം പ്രകടിപ്പിച്ചത്‌.ഈ ലക്ഷ്യത്തിലെത്താനുള്ള മാര്‍ഗ്ഗവും അതിനൊത്തപ്രയത്‌നവും എങ്ങനെയായിരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം നല്‍കി.അഭിരുചിയും പ്രയത്‌നവും പ്രതിഭയും തൊഴില്‍ വൈദഗ്‌ധ്യത്തിന്‌ ആവശ്യമാണ്‌.ലക്ഷ്യം മുന്നില്‍ കണ്ട്‌ സ്വന്തം സാഹചര്യത്തിനനുസരിച്ച്‌ഉപരിപഠനകോഴ്‌സ്‌തെരഞ്ഞെടുക്കണം.ഇന്നത്തെ ലോകം സ്‌പെഷ്യലൈസേഷന്‌ പ്രാധാന്യം നല്‍കുന്നു.ഒരു പ്രത്യേക മേഖലയിലുള്ള വൈദഗ്‌ദ്ധ്യത്തിന്‌ മൂല്യം കൂടുതലാണ്‌.സ്‌കൂള്‍ ജീവിതകാലത്ത്‌ കിട്ടുന്ന അടിസ്ഥാന വിദ്യാഭ്യാസത്തെത്തുടര്‍ന്ന്‌ പഠിക്കേണ്ട കോഴ്‌സുകളെക്കുറിച്ച്‌ വ്യക്തമായ ധാരണ നേടണം.റസ്സൂല്‍ പൂക്കുട്ടിയും ഏ.ആര്‍ റഹ്‌മാനും എ.പി.ജെ അബ്‌ദുള്‍ കലാമും ചില ഉദാഹരണങ്ങളാണ്‌.പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാര്‍ഡ്യത്തോടെ തരണം ചെയ്‌ത വ്യക്തികള്‍ നമുക്കു പ്രചോദനമാകണം.ശാസ്‌ത്രം,കായികം,സിനിമ തുടങ്ങിയ മേഖലകളിലെ കോഴ്‌സുകളെയും രാജ്യാന്തരനിലവാരമുള്ള സ്ഥാപനങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി.സാഹിത്യസമാജം സെക്രട്ടറി ബി.ആതിര നന്ദി പ്രകാശിപ്പിച്ചു.

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

പഠന ക്ലാസ്സ്‌ / അഭിമുഖം

ബ്രൂസ്‌ പെറ്റിയോടൊപ്പം ഒരു ദിവസം
ജിഷ്‌ണു.ജെ.ബി -പത്ത്‌.ബി












        ഞാനും ഭൗമിക്കും രജിത്തും അനന്തനും ശനിയാഴ്‌ച രാവിലെ (സെപ്‌തംബര്‍ 22 ) കനകക്കുന്ന്‌ കൊട്ടാരത്തിലെത്താന്‍ തീരുമാനിച്ചു.പി.എം.ജി യില്‍ മീരടീച്ചര്‍ കാത്തു നിന്നിരുന്നു.അനിമേഷന്‍ - കാര്‍ട്ടൂണ്‍ എന്നിവയില്‍ കുട്ടികളുടെ താല്‍പര്യം വളര്‍ത്താന്‍ നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുക്കലാണ്‌ ഞങ്ങളുടെ ലക്ഷ്യം.പത്ത്‌ മുപ്പതിന്‌ ഐ.ടി @ സ്‌കൂള്‍ ഡയറക്‌ടര്‍ ശ്രീ.അബ്‌ദുള്‍ നാസര്‍ കയ്‌പഞ്ചേരി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഐ.ടി @ സ്‌കൂളിന്റെ നേതൃത്ത്വത്തിലാണ്‌ പരിപാടി നടത്തുന്നത്‌.
        മാതൃഭൂമി ദിനപത്രത്തിലെ കാര്‍ട്ടൂണിസ്റ്റ്‌ കൃഷ്‌ണന്‍ സാറിന്റെ വകയായിരുന്നു ആദ്യ ക്ലാസ്സ്‌.ആളല്‌പം രസികനാണ്‌.ക്ലാസ്സ്‌ തുടങ്ങിയത്‌ ഹൃദയത്തില്‍ അമ്പു കൊള്ളുന്ന പ്രസിദ്ധമായ ചിത്രത്തോടു കൂടി.പിന്നെ നേരെ ചാടി എമര്‍ജിംങ്‌ കേരളയിലേക്ക്‌.ആദ്യം പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗിന്റെ ചിത്രം വരച്ചു.തുടര്‍ന്ന്‌ വി.എസ്‌ അച്യുതാനന്ദന്‍,ഉമ്മന്‍ചാണ്ടി അങ്ങനെ പോകുന്നു.അപ്പോള്‍ കീലൈനിനെപ്പറ്റി പറഞ്ഞു.ചിത്രകാരന്‍ നല്ല വീക്ഷണം ഉള്ള ആളാകണം.മുഖം,ശരീരം എന്നിവയ്‌ക്ക്‌ ഒരു പ്രത്യേക ആകൃതി കാണും.അത്‌ വരയ്‌ക്കുന്നതാണ്‌ കീലൈന്‍.പിന്നെ കമന്റ്‌,കാര്‍ട്ടൂണിനു ചേര്‍ന്ന കമന്റ്‌.അതിന്‌ വിഷയത്തെപ്പറ്റി നല്ല അറിവ്‌ ആവശ്യമാണ്‌.പെട്ടെന്നു തീര്‍ന്നു ആ രണ്ടു മണിക്കൂര്‍.സംസ്ഥാന തലത്തില്‍ നടന്ന അനിമേഷന്‍ മത്സരത്തിന്റെ സമ്മാന വിതരണമായിരുന്നു അടുത്തത്‌.കൂട്ടുകാരുടെ ചിത്രങ്ങള്‍ അതിഗംഭീരമായിരുന്നു.പത്തനംതിട്ടക്കാരനായ പത്താം ക്ലാസ്സുകാരന്‍ സച്ചിന്റെ ചിത്രമാണ്‌ 'വാട്ടര്‍ബോംബ്‌'.മുല്ലപ്പെരിയാര്‍ പ്രശ്‌നം തീവ്രതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നു.ഉച്ചക്കുശേഷം കാര്‍ട്ടൂണിന്റെ ചരിത്രത്തെപ്പറ്റി ഡി.പി.ഐ ഷാജഹാന്‍ സാര്‍ സംസാരിച്ചു.
ഞങ്ങള്‍ ആകാംഷയോടെ കാത്തിരുന്ന ലോകപ്രശസ്‌ത കാര്‍ട്ടൂണിസ്റ്റും അനിമേഷന്‍ സിനിമയുടെ ആചാര്യനും ഓസ്‌ക്കാര്‍ അവാര്‍ഡ്‌ ജേതാവുമായ 'ബ്രൂസ്‌പെറ്റി' കടന്നുവന്നു.അസ്‌ട്രേലിയക്കാരന്‍,എണ്‍പത്തിരണ്ട്‌ വയസ്സായി.പക്ഷേ അളിപ്പോഴും പതിനെട്ട്‌ വയസ്സിന്റെ ചുറുചുറുക്കില്‍.വരകളില്‍ നിന്നും കുറികളില്‍ നിന്നും തുടങ്ങി ഏതുവരെപ്പോയെന്ന്‌ ഒരു പിടിയും ഇല്ല.ഇടയ്‌ക്ക്‌ തമാശകള്‍ പറഞ്ഞും വരച്ചും എല്ലാവരെയും അങ്കിള്‍ ബ്രൂസ്‌ രസിപ്പിച്ചു.കുട്ടികളെയെല്ലാം നിമിഷനേരം കൊണ്ടാണ്‌ അങ്കിള്‍ ബ്രൂസ്‌ കൈയ്യിലെടുത്തത്‌.അഹങ്കാരമില്ലാത്ത ആ പച്ചയായ മനുഷ്യനോട്‌ വല്ലാത്ത ആരാധന തോന്നി.
വൈകുന്നേരം അഞ്ച്‌ മണിക്ക്‌ ക്ലാസ്സ്‌ അവസാനിച്ചു.അങ്കിള്‍ ബ്രൂസിന്റെ ഓട്ടോഗ്രാഫിനായി കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിരന്നു.ഓട്ടോഗ്രാഫ്‌ ചോദിക്കുന്ന ആളിന്റെ ചിത്രവും ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ എന്ന വാക്യവും ഒപ്പുമാണ്‌ അങ്കിള്‍ ബ്രൂസിന്റെ ഓട്ടോഗ്രാഫ്‌.ക്ഷമയോടെ അദ്ദേഹം എല്ലാവര്‍ക്കും ഓട്ടോഗ്രാഫ്‌ നല്‍കി.അവസാനത്തെ നാലുപേരായിരുന്നു ഞങ്ങള്‍.ഞങ്ങള്‍ കുറെ ചോദ്യം ചോദിച്ചു.മണിമണിയായി ഉത്തരങ്ങള്‍ കിട്ടി.ഭൗമിക്കിനാണ്‌ ചോദ്യങ്ങള്‍ കൂടുതല്‍.അദ്ദേഹവുമായി ഭൗമിക്ക്‌ നല്ല ഒരു ബന്ധം സ്ഥാപിച്ചു.കാര്‍ട്ടൂണും ക്രിക്കറ്റും അവര്‍ ചര്‍ച്ചചെയ്‌തു.അദ്ദേഹത്തിന്റെ വീടിന്റെ ചിത്രം ഭൗമിക്ക്‌ ആവശ്യപ്പെട്ടു.പെട്ടെന്ന്‌ അത്‌ വരച്ചു നല്‍കി.അനന്തന്‌ അത്‌ കണ്ട്‌ അദ്ദേഹത്തിന്റെ വീട്ടിലെ പൂന്തോട്ടം വരയ്‌ക്കണം.അങ്ങനെ ചോദിച്ച ചിത്രങ്ങള്‍ വരച്ചു നല്‍കി.അദ്ദേഹത്തിന്റെ ക്ഷമ ഞങ്ങള്‍ക്കിഷ്‌ടപ്പെട്ടു.ഒരു ചിത്രകാരന്‌ വേണ്ട പ്രഥമ ഗുണമാണത്‌.മനസ്സില്ലാതെയാണ്‌ ഞങ്ങള്‍ അദ്ദേഹേേത്താട്‌ വിട പറഞ്ഞത്‌.ഭൗമിക്ക്‌ ഇതിനിടയില്‍ എവിടെ നിന്നോ സംഘടിപ്പിച്ച ഒരു സുന്ദരന്‍ പൂവ്‌ സ്‌നേഹത്തോടെ നല്‍കി.ലോകപ്രശസ്‌തനായ മഹാനായ ആ വ്യക്തിത്വത്തെ പരിചയപ്പെടാന്‍ കഴിഞ്ഞത്‌ മഹാഭാഗ്യമായി ഞങ്ങള്‍ കരുതുന്നു.അവസരം ഒരുക്കിത്തന്ന ഐ.ടി @ സ്‌കൂളിനോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു.


2012, ജൂലൈ 29, ഞായറാഴ്‌ച

പോസ്‌റ്റര്‍പ്രദര്‍ശനം




മഴക്കാല രോഗങ്ങളെക്കുറിച്ച്‌,
മാരകവ്യാധികളെക്കുറിച്ച്‌ പോസ്‌റ്റര്‍പ്രദര്‍ശനം

മഴക്കാലരോഗങ്ങളെക്കുറിച്ചും മാരകവിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാന്‍ നെടുവേലി സ്‌കൂളില്‍ ജൂലായ്‌ 23-ാം തീയതി പോസ്‌റ്റര്‍ പ്രദര്‍ശനം നടന്നു.മഴക്കാല രോഗങ്ങളായ ഡങ്കിപ്പനി,എലിപ്പനി,ചിക്കുന്‍ഗുനിയ തുടങ്ങിയവയുടെ രോഗലക്ഷണങ്ങളും പ്രതിവിധികളും സവിസ്‌തരം പ്രതിപാദിക്കുന്ന പോസ്‌റ്ററുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.ജീവിതശൈലി രോഗങ്ങള്‍,അവയുടെ പ്രതിവിധികള്‍,വാക്‌സിനേഷന്റെ പ്രാധാന്യം,വാര്‍ദ്ധക്യകാലപരിചരണം തുടങ്ങിയവ ഉള്‍പ്പെടുന്ന നൂറ്‌ പോസ്‌റ്ററുകളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.രാവിലെ മുതല്‍ നടന്ന പ്രദര്‍ശനത്തിന്‌ ജൂനിയര്‍ പബ്‌ളിക്‌ ഹെല്‍ത്ത്‌ നഴ്‌സ്‌ അനിലകുമാരി,നൗഫിയബീവി,ജയാജാസ്‌മിന്‍,മഞ്‌ജു,പി.ആര്‍.ഒ അനില്‍ഫിലിപ്പ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.സ്‌കൂള്‍ ഹെല്‍ത്ത്‌ ക്ലബ്ബും പരിസ്ഥിതി ക്ലബ്ബും ആരോഗ്യവകുപ്പും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.



പുസ്‌തക പ്രദര്‍ശനം

അന്വേഷണാത്മക വായനക്കായി നെടുവേലി സ്‌കൂളില്‍ പുസ്‌തക പ്രദര്‍ശനം
അന്വേഷണാത്മക വായനയുടെ സാധ്യതകള്‍ കുട്ടികളിലെത്തിക്കാന്‍ നെടുവേലി സ്‌കൂളില്‍ റഫറന്‍സ്‌ പുസ്‌തകമേള നടത്തി.വായനാ വാരത്തോടനുബന്ധിച്ചാണ്‌ സ്‌കൂള്‍ ഗ്രന്ഥശാലയിലെ ആയിരത്തോളംവരുന്നറഫറന്‍സ്‌പുസ്‌തകങ്ങള്‍പ്രദര്‍ശിപ്പിച്ചത്‌.ചരിത്രം,പുരാണം,വിജ്ഞാനകോശം,

സാമൂഹ്യശാസ്‌ത്രം,സാഹിത്യം,ഗണിതം,ശാസ്‌ത്രം,കായികം എന്നിങ്ങനെ മേഖലകള്‍ തിരിച്ചാണ്‌ പ്രദര്‍ശനം നടന്നത്‌.സ്‌കൂള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മാസം തോറും അച്ചടിച്ച്‌ പ്രസിദ്ധീകരിക്കുന്ന പക്‌ഷിക്കൂട്ടം മാസികയുടെ ഈ വര്‍ഷത്തെ ആദ്യലക്കം പ്രകാശനം ചെയ്‌തു.സാഹിത്യസമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രശ്‌നോത്തരി,
പ്രസംഗം,പുസ്‌തകാസ്വാദനം,കയ്യെഴുത്ത്‌,വായന എന്നീ മത്സരങ്ങള്‍ നടത്തി.

ലഹരിവിരുദ്ധദിനം

നാടുണര്‍ത്തിലഹരിവിരുദ്ധദിനം 
   നെടുവേലി ഗവ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധദിനം വിവിധ പരിപാടികളോടെ ആചരിച്ചു.ബോധവല്‍ക്കരണ ക്ലാസ്സ്‌,ലഹരിവിരുദ്ധപ്രതിജ്‌ഞ,ലഘുലേഖവിതരണം,ഭവനസന്ദര്‍ശനം എന്നീപരിപാടികളാണ്‌ നടത്തിയത്‌.കന്യാകുളങ്ങര ആരോഗ്യകേന്ദ്രത്തിലെ പി.ആര്‍.ഒ അനില്‍ഫിലിപ്പ്‌ ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി.സമീപപ്രദേശത്തെ കടകളും വീടുകളും സന്ദര്‍ശിച്ച്‌ ഹെല്‍ത്ത്‌ ക്ലബ്ബിലെ അംഗങ്ങളും അധ്യാപകരും ലഹരിഉപയോഗത്തിന്റെ ദോഷവശങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖ വിതരണം ചെയ്‌തു.പ്രത്യേക അസംബ്ലി ചേര്‍ന്ന്‌ പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട പ്രതിജ്ഞയെടുത്തു.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

അനുസ്‌മരണ പ്രഭാഷണം


പൊന്‍കുന്നം വര്‍ക്കിയുടെ ജ്വലിക്കുന്ന ഓര്‍മ്മയില്‍ ജൂലായ്‌ 

          നെടുവേലി:എഴുത്തുകാരിലെ പ്രക്ഷോഭവീര്യത്തിന്റെ ഉത്തമമാതൃകയായ പൊന്‍കുന്നം വര്‍ക്കിയുടെ വ്യക്തിജീവിതവും സാഹിത്യജീവിതവും അനുസ്‌മരിച്ചുകൊണ്ടാണ്‌ ജൂലായ്‌മാസത്തെ ആഴ്‌ചവട്ടം തുടങ്ങിയത്‌.നെടുവേലി സ്‌കൂളിലെ ഹയര്‍സെക്കണ്ടറി മലയാള വിഭാഗം അധ്യാപിക മനീഷ അനുസ്‌മരണ പ്രഭാഷണം നടത്തി.
          മലയാളചെറുകഥയുടെ ചരിത്രവും വര്‍ത്തമാനവും പ്രഭാഷണത്തില്‍ വിലയിരുത്തി.നവോത്ഥാന കഥാകൃത്തുക്കളില്‍ പൊന്‍കുന്നം വര്‍ക്കി നേടിയെടുത്ത ശ്രദ്ധേയമായ ഇടം കുട്ടികള്‍ക്ക്‌ മനസ്സിലാക്കുന്നതിന്‌ കഥാസാഹിത്യചരിത്രത്തിന്റെ ലഘുഅവലോകനം പ്രയോജനപ്പെട്ടു.സാഹിത്യകൃതി എഴുതിയതിന്‌ തടവിലായ പൊന്‍കുന്നം വര്‍ക്കിയുടെ പേനയുടെ സമരമുഖങ്ങള്‍ കുട്ടികള്‍ക്ക്‌ പ്രചോദനമായി.'അന്തോണി നീയും അച്ചനായോടാ','ഇടിവണ്ടി', 'ശബ്‌ദിക്കുന്ന കലപ്പ' തുടങ്ങിയ ചെറുകഥകളും 'ജേതാക്കള്‍' നാടകവും പോലെ കാലത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായി കുട്ടികളിലെത്തി.ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി സ്വാഗതവും സാഹിത്യസമാജം സെക്രട്ടറി ആതിര കൃതജ്ഞതയും പറഞ്ഞു.

2012, ജൂൺ 14, വ്യാഴാഴ്‌ച

ഉദ്‌ഘാടനം

      നെടുവേലി സ്‌കൂളില്‍ സ്‌കൂള്‍ ബസ്സ്‌ ഉദ്‌ഘാടനം
         നെടുവേലി ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടും പി.ടി.എ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച്‌ വാങ്ങിയ പുതിയ സ്‌കൂള്‍ ബസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു.പാലോട്‌ രവി എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും ലഭിച്ച അഞ്ച്‌ ലക്ഷം രൂപയും പി.ടി.എ സ്വരൂപിച്ച എട്ട്‌ ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ ബസ്സ്‌ വാങ്ങിയത്‌.പാലോട്‌ രവി എം.എല്‍.എ ബസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു.പി.ടി.എ പ്രസിഡന്റ്‌ എ,അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.എം.എസ്‌ രാജു,ഒ.പ്രഭാകുമാരി,ലതാകുമാരി,ബീനാഅജിത്ത്‌,ബി.എസ്‌ ഗോപിപ്പിള്ള,ജഗന്നാഥന്‍ നായര്‍,വി.ബി നന്ദകുമാര്‍,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭാദേവി എന്നിവര്‍ സംസാരിച്ചു.

2012, മാർച്ച് 17, ശനിയാഴ്‌ച

വിദ്യാഭ്യാസ അവാര്‍ഡ്‌





നെടുവേലി സ്‌കൂളിന്‌ വിദ്യാഭ്യാസ അവാര്‍ഡ്‌

തുടര്‍ച്ചയായി നാലാം തവണയും ഒരു ലക്ഷം രൂപയും ട്രോഫിയും നേടി നെടുവേലി സ്‌കൂള്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ മാതൃകയാകുന്നു.തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ നല്‍കിയത്‌.ജില്ലാപഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.രമണി.പി. നായരില്‍ നിന്നും ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി അവാര്‍ഡ്‌ ഏറ്റുവാങ്ങി.കുട്ടികള്‍ക്ക്‌ നല്‍കുന്ന വ്യക്തിപരമായ ശ്രദ്ധയും പരിമിതികള്‍ തിരിച്ചറിഞ്ഞുള്ള പരിഹാരബോധനവും പഠനമികവിന്‌ കാരണമാണ്‌.പഠന വിഭാഗങ്ങളുടെ പൂര്‍ണ്ണമായ തയ്യാറെടുപ്പ്‌ , വേറിട്ട പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ കൃത്യത,പി.ടി.എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഇവ വിജയത്തിന്റെ പടവുകളാണ്‌.

2012, മാർച്ച് 16, വെള്ളിയാഴ്‌ച

സെമിനാര്‍











ദേശീയപരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍
നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സും ചിത്രപ്രദര്‍ശനവും നടന്നു.പ്രസിദ്ധ നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലിപാലോടിന്റെ വിവിധ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.തുടര്‍ന്ന്‌ കുട്ടികളുമായി പരിസ്ഥിതി സംവാദം നടത്തി.ഫോട്ടോ പ്രദര്‍ശനം ജില്ലാപഞ്ചായത്ത്‌ അംഗം എം.എസ്‌ രാജു ഉദ്‌ഘാടനം ചെയ്‌തു.പരിസ്ഥിതി സെമിനാറും നാട്ടുചെടികളുടെ പ്രദര്‍ശനവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി ഉദ്‌ഘാടനം ചെയ്‌തു.

പരിസ്ഥിതിക്ലബ്ബ്‌അംഗങ്ങള്‍തയ്യാറാക്കിയനെടുവേലിഗ്രാമത്തിന്റെജൈവവൈവിധ്യരേഖബ്ലോക്ക്‌അംഗംലതാകുമാരിപ്രകാശനംചെയ്‌തു.ബ്ലോക്ക്‌അംഗംബീനാഅജിത്ത്‌,ഗോപിപ്പിള്ള,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,പ്രഥമാദ്ധ്യാപിക പ്രഭാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.ഗ്രീന്‍സ്‌ ക്ലബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കി.

ചിത്രരചനാമത്സരം





ചിത്രരചനാമത്സരം നടത്തി.

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഗ്രീന്‍സ്‌ പരിസ്ഥിതി ക്ലബ്ബ്‌ യു.പി,ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം നടത്തി.പരിസ്ഥിതി സംരക്ഷണമായിരുന്നു വിഷയം.സമീപപ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി പതിനഞ്ച്‌ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ദേശീയ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായാണ്‌ മത്സരം നടത്തിയത്‌.

ചിത്രപ്രദര്‍ശനം






ചിത്രപ്രദര്‍ശനം
സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച്‌ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അനന്തനും പത്താം ക്ലാസ്സുകാരനായ വിജിത്തും വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.നിരവധി ചിത്രരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ളവരാണ്‌ ഇരുവരും.