2012, മാർച്ച് 17, ശനിയാഴ്‌ച

വിദ്യാഭ്യാസ അവാര്‍ഡ്‌





നെടുവേലി സ്‌കൂളിന്‌ വിദ്യാഭ്യാസ അവാര്‍ഡ്‌

തുടര്‍ച്ചയായി നാലാം തവണയും ഒരു ലക്ഷം രൂപയും ട്രോഫിയും നേടി നെടുവേലി സ്‌കൂള്‍ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ മാതൃകയാകുന്നു.തിരുവനന്തപുരം ജില്ലാ പഞ്ചായത്താണ്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ നല്‍കിയത്‌.ജില്ലാപഞ്ചായത്ത്‌ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.രമണി.പി. നായരില്‍ നിന്നും ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി അവാര്‍ഡ്‌ ഏറ്റുവാങ്ങി.കുട്ടികള്‍ക്ക്‌ നല്‍കുന്ന വ്യക്തിപരമായ ശ്രദ്ധയും പരിമിതികള്‍ തിരിച്ചറിഞ്ഞുള്ള പരിഹാരബോധനവും പഠനമികവിന്‌ കാരണമാണ്‌.പഠന വിഭാഗങ്ങളുടെ പൂര്‍ണ്ണമായ തയ്യാറെടുപ്പ്‌ , വേറിട്ട പ്രവര്‍ത്തനങ്ങള്‍, പഠന പ്രവര്‍ത്തനങ്ങളിലെ കൃത്യത,പി.ടി.എ യുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാര്‍ത്ഥമായ സഹകരണം ഇവ വിജയത്തിന്റെ പടവുകളാണ്‌.

2012, മാർച്ച് 16, വെള്ളിയാഴ്‌ച

സെമിനാര്‍











ദേശീയപരിസ്ഥിതി ബോധവല്‍ക്കരണ സെമിനാര്‍
നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സും ചിത്രപ്രദര്‍ശനവും നടന്നു.പ്രസിദ്ധ നേച്ചര്‍ ഫോട്ടോഗ്രാഫര്‍ സാലിപാലോടിന്റെ വിവിധ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.തുടര്‍ന്ന്‌ കുട്ടികളുമായി പരിസ്ഥിതി സംവാദം നടത്തി.ഫോട്ടോ പ്രദര്‍ശനം ജില്ലാപഞ്ചായത്ത്‌ അംഗം എം.എസ്‌ രാജു ഉദ്‌ഘാടനം ചെയ്‌തു.പരിസ്ഥിതി സെമിനാറും നാട്ടുചെടികളുടെ പ്രദര്‍ശനവും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി ഉദ്‌ഘാടനം ചെയ്‌തു.

പരിസ്ഥിതിക്ലബ്ബ്‌അംഗങ്ങള്‍തയ്യാറാക്കിയനെടുവേലിഗ്രാമത്തിന്റെജൈവവൈവിധ്യരേഖബ്ലോക്ക്‌അംഗംലതാകുമാരിപ്രകാശനംചെയ്‌തു.ബ്ലോക്ക്‌അംഗംബീനാഅജിത്ത്‌,ഗോപിപ്പിള്ള,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,പ്രഥമാദ്ധ്യാപിക പ്രഭാദേവി തുടങ്ങിയവര്‍ സംബന്ധിച്ചു.ഗ്രീന്‍സ്‌ ക്ലബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കി.

ചിത്രരചനാമത്സരം





ചിത്രരചനാമത്സരം നടത്തി.

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഗ്രീന്‍സ്‌ പരിസ്ഥിതി ക്ലബ്ബ്‌ യു.പി,ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം നടത്തി.പരിസ്ഥിതി സംരക്ഷണമായിരുന്നു വിഷയം.സമീപപ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി പതിനഞ്ച്‌ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.ദേശീയ പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായാണ്‌ മത്സരം നടത്തിയത്‌.

ചിത്രപ്രദര്‍ശനം






ചിത്രപ്രദര്‍ശനം
സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച്‌ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ അനന്തനും പത്താം ക്ലാസ്സുകാരനായ വിജിത്തും വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു.നിരവധി ചിത്രരചനാ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ളവരാണ്‌ ഇരുവരും.

ആഘോഷം




നെടുവേലി സ്‌കൂളിന്റെ 35-ാം വാര്‍ഷികം ആഘോഷിച്ചു

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 35-ാം വാര്‍ഷികം പാലോട്‌ രവി എം.എല്‍.എ ഉദ്‌ഘാടനംചെയ്‌തു.കായികപ്രതിഭകളെ ജില്ലാപഞ്ചായത്തംഗംഎം.എസ്‌ രാജു അനുമോദിച്ചു.
എന്‍ഡോവ്‌മെന്‍ുകളുടെ വിതരണം കെ.ജി കുഞ്ഞികൃഷ്‌ണപിള്ള എക്‌സ്‌ എം.എല്‍.എ നിര്‍വഹിച്ചു.വെമ്പായം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി,ബ്ലോക്ക്‌ പഞ്ചായത്തംഗം ലതാകുമാരി,വാര്‍ഡ്‌അംഗം ബി.എസ്‌ ഗോപിപ്പിള്ള എന്നിവര്‍ സംബന്ധിച്ചു.പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,
ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി എന്നിവര്‍ പ്രസംഗിച്ചു.പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.

ദിനാചരണം



നെടുവേലി സ്‌കൂളില്‍ വിശ്വശാന്തിദിനാചരണം
നെടുവേലി സ്‌കൂളില്‍ വിശ്വശാന്തിദിനാചരണം

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനാചരണത്തോടനുബന്ധിച്ച്‌ നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ സര്‍വമതസൗഹാര്‍ദ്ദയോഗം ചേര്‍ന്നു.ഗാന്ധിവിദ്യാര്‍ത്ഥി മണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വിശ്വശാന്തിദിനാചരണത്തിന്റെ ഭാഗമായാണ്‌ സര്‍വമതഅസംബ്ലി ചേര്‍ന്നത.്‌ വിവിധമതങ്ങളെ പ്രതിനിധീകരിച്ച്‌ പ്രമുഖവ്യക്തികള്‍ പങ്കെടുത്തു.ഷൊര്‍ണ്ണൂര്‍ ഇമാം അര്‍ഷദ്‌ മുഹമ്മദ്‌ നദ്‌വി,സുരേഷ്‌ വെമ്പായം തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.യോഗം ജില്ലാപഞ്ചായത്തംഗം എം.എസ്‌ രാജു ഉദ്‌ഘാടനം ചെയ്‌തു.പി.ടി.എ വൈസ്‌പ്രസിഡന്റ്‌ വി.ബി നന്ദകുമാര്‍ അദ്ധ്യക്ഷനായി.മൂന്നു മതഗ്രന്ഥങ്ങളിലെ വിശിഷ്‌ടഭാഗങ്ങള്‍ കുട്ടികള്‍ പാരായണം ചെയ്‌തു. യോഗത്തിനു ശേഷം വിശ്വശാന്തിദിനാചരണത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്തംഗം എം.എസ്‌ രാജു സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു.


2012, മാർച്ച് 2, വെള്ളിയാഴ്‌ച

വിനോദയാത്ര









അറിവും വിനോദവും തേടി വയനാട്ടിലേക്ക്‌

നെടുവേലി സ്‌കൂളിലെ വിനോദയാത്രാ ക്ലബ്‌ ഈ വര്‍ഷം (2011-2012) വയനാട്ടിലേക്കാണ്‌ യാത്ര നടത്തിയത്‌.പത്താം ക്ലാസ്സുകാരുമായി നാലു ദിവസത്തെ യാത്ര.ഡിസംബര്‍ 30,31, ജനുവരി 1,2 ?തീയതികളില്‍ ചുരം വ്യൂ പോയിന്റ്‌,കല്‌പറ്റ,ഇടയ്‌ക്കല്‍ ഗുഹ,കാരാപ്പുഴ ഡാം,വയനാട്‌ ഹെറിറ്റേജ്‌ മ്യൂസിയം,കാര്‍ഷിക ഗവേഷണ കേന്ദ്രം,മുത്തങ്ങ,മീന്‍മുട്ടി വെള്ളച്ചാട്ടം,പൂക്കോട്‌ തടാകം എന്നിവിടങ്ങളിലാണ്‌ യാത്ര ചെയ്‌തത്‌.ജനുവരി 2 ന്‌ ഗുരുവായൂര്‍,ആനക്കൊട്ടില്‍ വഴി എറണാകുളം വണ്ടര്‍ ലായിലെത്തി.വൈകുന്നേരം സ്‌കൂളിലേക്ക്‌.



കായിക ദിനത്തില്‍ ട്രാക്കുണര്‍ന്നു
കായിക പ്രതിഭകളുടെ വളക്കൂറുള്ള മണ്ണാണ്‌ നെടുവേലി.ദേശീയ-സംസ്ഥാന താരങ്ങള്‍ വളര്‍ന്നുയര്‍ന്ന സ്‌കൂള്‍ സ്റ്റേഡിയം ഈ അദ്ധ്യയന വര്‍ഷത്തെ (2011-2012) കായിക ഉത്സവത്തിന്‌ ജനുവരി 13 ന്‌ വേദിയായി.വിവിധ ഇനങ്ങളിലായി നൂറോളം കുട്ടികള്‍ പങ്കെടുത്തു.വിജയികള്‍ക്ക്‌ ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.

കൃഷി



പഠനത്തോടൊപ്പം കൃഷിയിലും മികവുകാട്ടി നെടുവേലി സ്‌കൂള്‍
പാഠപുസ്‌തകങ്ങളില്‍ പരിചയിച്ച കാര്‍ഷിക സംസ്‌ക്കാരത്തെ നേരിട്ടറിയാന്‍ നെടുവേലി സ്‌കൂളിലെ കുട്ടികള്‍ പാടത്തേയ്‌ക്കെത്തി.തിരുവനന്തപുരം ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കൂളുകളിലെ നെല്‍കൃഷി പദ്ധതി കൊഞ്ചിറ മുടിപ്പുര ഏലായില്‍ ഓരേക്കര്‍ കൃഷിസ്ഥലത്ത്‌ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്‌ രമണി.പി.നായര്‍ ഞാറു നട്ടുകൊണ്ട്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഒറ്റ ഞാര്‍ കൃഷിയുടെ സവിശേഷത മനസ്സിലാക്കി ഉമ നെല്‍വിത്തിലാണ്‌ ഞാറ്റടിയൊരുക്കിയത്‌.നാട്ടുകാരുടെയും കൃഷിസംഘത്തിന്റെയും രക്ഷാകര്‍ത്താക്കളുടെയും പി.ടി.എ യുടെയും സഹകരണം ഈ കാര്‍ഷികമുന്നേറ്റത്തിനുണ്ട്‌.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ എം.എസ്‌ രാജു,വെമ്പായം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പ്രഭാകുമാരി,വാര്‍ഡ്‌ മെമ്പര്‍ ഗോപിപ്പള്ള,പി.ടി.എ പ്രസിഡന്റ്‌ എ.അനില്‍കുമാര്‍,വൈസ്‌ പ്രസിഡന്റ്‌ ബി.വി നന്ദകുമാര്‍,പി.ടി.എ അംഗങ്ങള്‍ , പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ, ഹെഡ്‌മിസ്‌ട്രസ്സ്‌ എ.ജി പ്രഭാദേവി,പരിസ്ഥിതി ക്ലബ്ബ്‌ കണ്‍വീനര്‍ ഒ.ബിന്ദു,സൗഹൃദ ക്ലബ്ബ്‌ കണ്‍വീനര്‍ വിനോദ്‌, കൃഷിവകുപ്പ്‌ ഉദ്യോഗസ്ഥര്‍,അദ്ധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.