2013, ജനുവരി 16, ബുധനാഴ്‌ച

ഗണിതം

                       ഗണിതം ഓവറോള്‍

നെടുവേലി:- ഉപജില്ലാ ഗണിതശാസ്‌ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയുംരണ്ടാംസ്ഥാനത്തെത്തി.മൂന്ന്‌ഒന്നാംസ്ഥാനവുംഒരുരണ്ടാംസ്ഥാനവും നേടിയാണ്‌സ്‌കൂള്‍രണ്ടാമതെത്തിയത്‌.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.ശാസ്‌ത്രമേളയില്‍ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനവും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ലഭിച്ചു.

2013, ജനുവരി 11, വെള്ളിയാഴ്‌ച

ഐ.ടി മേള

ഐ.ടി മേളയില്‍ തുടര്‍ച്ചയായി നാലാമതും ഓവറോള്‍
നെടുവേലി:- ഉപജില്ലാ ഐ.ടി മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നെടുവേലി ഗവ.എച്ച്‌.എസ്‌.എസ്‌ തുടര്‍ച്ചയായി നാലാം തവണയും ഒന്നാം സ്ഥാനം നേടി.ആകെയുള്ള അഞ്ചിനങ്ങളില്‍ നാലിലും ഒന്നാം സ്ഥാനവും ഒരിനത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ്‌ നെടുവേലി സ്‌കൂള്‍ മികച്ച വിജയം നേടിയത്‌.തുടര്‍ച്ചയായി നാലാം തവണയാണ്‌ സ്‌കൂള്‍ ഓവറോള്‍ കരസ്ഥമാക്കുന്നത്‌.ജില്ലാ മേളയില്‍ 19 പോയിന്റുകളോടെ ജില്ലയിലെ രണ്ടാമത്തെ സ്‌കൂളായി നെടുവേലി.മള്‍ട്ടീമീഡിയ പ്രസന്റേഷന്‌ അച്യുത്‌ രണ്ടാം സ്ഥാനം നേടി സംസ്ഥാന മത്സരത്തിലേക്ക്‌ അര്‍ഹനായി.

പ്രവൃത്തിപരിചയം

           പ്രവൃത്തി പരിചയം ഓവറോള്‍ 

 നെടുവേലി:- ഉപജില്ലാ പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌ക്കൂള്‍,ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നെടുവേലി ഒന്നാം സ്ഥാനത്തെത്തി.തത്സമയ മത്സരത്തിലും പ്രദര്‍ശനത്തിലും മികച്ച പ്രകടനത്തോടെയാണ്‌ സ്‌കൂള്‍ ഒന്നാമതെത്തിയത്‌.ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എട്ട്‌ ഒന്നാം സ്ഥാനവും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഏഴ്‌ ഒന്നാം സ്ഥാനവും ലഭിച്ചു. ഗണിതശാസ്‌ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയുംരണ്ടാംസ്ഥാനത്തെത്തി.മൂന്ന്‌ഒന്നാംസ്ഥാനവുംഒരുരണ്ടാംസ്ഥാനവുംനേടിയാണ്‌സ്‌കൂള്‍രണ്ടാമതെത്തിയത്‌.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.ശാസ്‌ത്രമേളയില്‍ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനവും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ചന്ദനത്തിരി നിര്‍മ്മാണത്തിന്‌ ആര്യ,ചോക്ക്‌ നിര്‍മ്മാണത്തിന്‌ ഷെഹിന്‍ എന്നിവര്‍ കോഴിക്കോട്‌ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അര്‍ഹതനേടി.