2013, ഡിസംബർ 29, ഞായറാഴ്‌ച

നേട്ടങ്ങള്‍

      
 കലോത്സവത്തിനും ഓവറാള്‍ നെടുവേലിക്ക്‌
 ശാസ്‌ത്രമേളയ്‌ക്കും കായികോത്സവത്തിനും ഓവറാള്‍ വാരിക്കൂട്ടിയ നെടുവേലി സര്‍ക്കാര്‍ വിദ്യാലയം കലാമേളയിലും ഓവറാള്‍ നേടി.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 156 പോയിന്റ്‌ നേടി മുന്നിലെത്തിയ ഈ വിദ്യാലയം  സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ കരുത്തും പ്രചോദനവുമാണ്‌.ഭരതനാട്യം,നാടോടിനൃത്തം,ഒപ്പന,വട്ടപ്പാട്ട്‌ തുടങ്ങി നിരവധി ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ നാടിനഭിമാനമായി മാറുകയാണ്‌.അദ്ധ്യാപകരുടെ അക്ഷീണമായ പ്രയത്‌നവും കൂട്ടായ്‌മയും വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണ മനോഭാവവും പി.ടി.എ യുടെ അകമഴിഞ്ഞ പിന്തുണയും ഈ വിജയത്തിന്‌ കാരണമാണ്‌.കലാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കിയ അലി .വി.പി,വിനോദ്‌കുമാര്‍ എന്നീ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു.

2013, ഡിസംബർ 28, ശനിയാഴ്‌ച

നേട്ടങ്ങള്‍


സബ്‌ജില്ലാ ഗെയിംസ്‌ നെടുവേലിക്ക്‌ ഓവറോള്‍

 
നെടുവേലി-കണിയാപുരം സബ്‌ജില്ലാ ഗെയിംസില്‍ 76 പോയിന്റ്‌ നേടി നെടുവേലി സര്‍ക്കാര്‍ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍മാരായി.കബഡിയില്‍ എച്ച്‌.എസ്‌.എസ്‌ ആണ്‍-ഒന്നാം സ്‌ഥാനവും എച്ച്‌.എസ്‌ ആണ്‍ മൂന്നാം സ്ഥാനവും പെണ്‍ രണ്ടാം സ്ഥാനവും നേടി.ഖോ-ഖോയില്‍ എച്ച്‌.എസ്‌ പെണ്‍ ഒന്നാം സ്ഥാനവും ആണ്‍ രണ്ടാം സ്ഥാനവും എച്ച്‌.എസ്‌.എസ്‌ ആണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ലാണ്‍ ടെന്നീസിലും ബോള്‍ ബാറ്റ്‌മിന്റണിലും എച്ച്‌.എസ്‌.എസ്‌ ആണ്‍, എച്ച്‌.എസ്‌. ആണ്‍ രണ്ടാം സ്ഥാനം നേടി.ഷട്ടില്‍ ബാറ്റില്‍ എച്ച്‌.എസ്‌.എസ്‌ ആണ്‍ രണ്ടാം സ്‌ഥാനവും എച്ച്‌.എസ്‌ പെണ്‌ മൂന്നാം സ്ഥാനവും നേടി.ക്രിക്കറ്റില്‍ ഹയര്‍ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനത്തെത്തി.പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിയായ സൂരജിനെ നീന്തലില്‍ ഇന്ത്യന്‍ ടീമിലേക്ക്‌ തിരഞ്ഞെടുത്തു.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ രോഹിത്‌ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.സ്‌കൂളിന്‌ അഭിമാനമായ വിദ്യാര്‍ത്ഥികളെയും കായികാദ്ധ്യാപിക ഒ.ബിന്ദുവിനെയും സ്‌കൂള്‍ എസ്‌.ആര്‍.ജി യോഗം അഭിനന്ദിച്ചു.

നേട്ടങ്ങള്‍

   ശാസ്‌ത്രമേളയില്‍ നെടുവേലിയ്‌ക്ക്‌
 ഓവറാള്‍ പെരുമ
 നെടുവേലി:- ഉപജില്ലാ ഐ.ടി മേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ നെടുവേലി ഗവ.എച്ച്‌.എസ്‌.എസ്‌ തുടര്‍ച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി.സയന്‍സ്‌,ഐ.ടി,ഗണിതം എന്നിവയ്‌ക്ക്‌ ഓവറാള്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സിന്‌ രണ്ടാം സ്ഥാനവും ലഭിച്ചു.ആകെയുള്ള അഞ്ചിനങ്ങളില്‍ നാലിലും ഒന്നാം സ്ഥാനവും ഒരിനത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ്‌ നെടുവേലി സ്‌കൂള്‍ ഐ.ടിയില്‍ മികച്ച വിജയം നേടിയത്‌.തുടര്‍ച്ചയായി അഞ്ചാം തവണയാണ്‌ സ്‌കൂള്‍ ഓവറോള്‍ കരസ്ഥമാക്കുന്നത്‌.ജില്ലാ മേളയില്‍ 19 പോയിന്റുകളോടെ ജില്ലയിലെ രണ്ടാമത്തെ സ്‌കൂളായി നെടുവേലി.
പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നെടുവേലി ഒന്നാം സ്ഥാനത്തും ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി.തത്സമയ മത്സരത്തിലും പ്രദര്‍ശനത്തിലും മികച്ച പ്രകടനത്തോടെയാണ്‌ സ്‌കൂള്‍ ഒന്നാമതെത്തിയത്‌. ഗണിതശാസ്‌ത്രമേളയില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഓവറാള്‍ഒന്നാംസ്ഥാനംനേടി..മൂന്ന്‌ഒന്നാംസ്ഥാനവുംഒരുരണ്ടാംസ്ഥാനവുംനേടിയാണ്‌സ്‌കൂള്‍രണ്ടാമതെത്തിയത്‌.ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഒരു ഒന്നാം സ്ഥാനം ലഭിച്ചു.ശാസ്‌ത്രമേളയില്‍ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഹയര്‍സെക്കന്ററി വിഭാഗത്തിലും ഒന്നാംസ്ഥാനത്തോടെസ്‌കൂള്‍ഓവറാള്‍ചാമ്പ്യനായി. 

 ഓവറാള്‍ നേടിയ ശാസ്ത്രമേളയിലെ അംഗങ്ങള്‍


 ഓവറാള്‍ നേടിയ സാമൂഹ്യശാസ്ത്രമേളയിലെ അംഗങ്ങള്‍


 ഓവറാള്‍ നേടിയ ഗണിത മേളയിലെ അംഗങ്ങള്‍


 ഓവറാള്‍ നേടിയ ഐ.ടി മേളയിലെ അംഗങ്ങള്‍


 ഓവറാള്‍ നേടിയ പ്രവൃത്തിപരിചയ മേളയിലെ അംഗങ്ങള്‍

 

2013, ഡിസംബർ 7, ശനിയാഴ്‌ച

പഠനയാത്ര

ചരിത്രമുറങ്ങുന്ന മണ്ണിലൂടെ ഒരു പഠനയാത്ര
         ഒക്‌ടോബര്‍ 13,മഹാനവമി.ഞായറാഴ്‌ച.നെടുവേലി സ്‌കൂളിലെ ചരിത്രക്ലബ്ബ്‌ ഒരു ചരിത്ര- സംസ്‌ക്കാര പഠന യാത്ര നടത്തി..തെക്കന്‍ കേരളത്തിലെ ഗുഹാക്ഷേത്രമായ മഠവൂര്‍പ്പാറയില്‍ ആദ്യമെത്തി.പ്രകൃതി മനോഹരമായ ഈ പ്രദേശം പൗരാണിക സംസ്‌കൃതിയുടെ ഈറ്റില്ലം.പാറയ്‌ക്കുമുകളിലെ പാര്‍ക്കും മുളകൊണ്ട്‌ തീര്‍ത്ത കോവണികയറിയെത്തുമ്പോഴുള്ള പാറപ്പരപ്പിലെ പുല്‍ക്കുടിലും വിസ്‌മയമായി..ഒറ്റ നോട്ടത്തില്‍ പ്രകൃതിയെ മനസ്സിലേക്കാവാഹിക്കുന്ന മായക്കാഴ്‌ച.അവിടെ നിന്ന്‌ ചെമ്പന്തി ശ്രീനാരായണ ഗുരുകുലത്തിലെത്തി.നവോത്ഥാന നായകനായ ഗുരുവിന്റെ മുന്നൂറു വര്‍ഷം പഴക്കമുള്ള ജന്മഗൃഹം പൗരാണിക പ്രഭാവത്തോടെ നിലകൊള്ളുന്നു.





       തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരകത്തില്‍ വീണപൂവിലെ ഏതാനും വരികള്‍ ചൊല്ലി കാവ്യാര്‍ച്ചന നടത്തി. കവിയുടെ പേരിലുള്ള മ്യൂസിയം ചുറ്റിനടന്നു കണ്ടു.കവിതയില്‍ പൂവിട്ട ചെടികള്‍ അവിടെയും കണ്ടു.


അഞ്ചൂതെങ്ങിലെ ബ്രീട്ടീഷ്‌ കോട്ടസ്വാതന്ത്ര്യ ചരിത്രത്തിന്റെ ഉജ്ജ്വല സ്‌മാരകമാണ്‌.ആറ്റിങ്ങല്‍ കലാപത്തിന്റെ വീരസ്‌മരണകള്‍ തളം കെട്ടിനില്‍ക്കുന്ന കോട്ടയുടെ അകത്തളം.തിരയും കാറ്റും മത്സരിക്കുന്ന കടല്‍ക്കരയിലെ ചരിത്രസ്‌മാരകത്തിന്‌ ഏകാകിയുടെ നൊമ്പരമുണ്ട്‌.



കുമാരനാശാന്‍ പിറന്ന കായിക്കരയും കടലും നെടുങ്ങണ്ടയിലെ ചെമ്പകക്കുന്നും പിന്നിട്ട്‌ ശിവഗിരിയിലെത്തി.ഉച്ചയൂണ്‌ അവിടെ.മഹാസമാധിയിലേക്കുള്ള യാത്രയില്‍ ശാരദാ മഠത്തിനു സമീപം വച്ച്‌ സ്വാമി സച്ചിദാനന്ദ കുട്ടികള്‍ക്കൊപ്പമെത്തി.ഗുരുദര്‍ശനത്തിന്റെ അത്യപൂര്‍വലോകം അദ്ദേഹം തുറന്നിട്ടു.യാത്രയുടെ സാഫല്യമായിരുന്നു അത്‌.


വര്‍ക്കല കുന്നുകള്‍ മലയാള മണ്ണിന്റെ അപൂര്‍വ്വ പൈതൃകമാണ്‌.ക്ലിഫില്‍ നിന്നുള്ള കടല്‍ക്കാഴ്‌ച ഏറെ വിസ്‌മയം.പിന്നെ കടല്‍ പശ്ചാത്തലമാക്കി ഒരു ഫോട്ടോ കൂട്ടം.

 താഴെ കടല്‍ക്കരയിലെത്തിയപ്പോള്‍ കടല്‍ പ്രക്ഷുബ്‌ധം. തീരം പോലും കടല്‍ കവര്‍ന്നു.കുട്ടികള്‍ കാലു നീട്ടി കടലിന്റെ ചുംബനം പാദങ്ങളില്‍ ഏറ്റുവാങ്ങി. എങ്കിലും കൂട്ടുകാര്‍ക്ക്‌ കടലിലിറങ്ങാത്തതിന്റെ നിരാശ.

പെട്ടെന്ന്‌ മഴ.പ്രകൃതി ഇരുളുന്നു. എല്ലാവരും സ്‌കൂള്‍ ബസ്സിലേക്ക്‌ കയറി. വഴികാട്ടിയായെത്തിയ വര്‍ക്കലക്കാരനായ ഞങ്ങളുടെ മുന്‍ അദ്ധ്യാപകന്‍ സജിന്‍ സാറിന്‌ എല്ലാവരുടെയും റ്റാറ്റ. തിരികെ സ്‌കൂളിലേക്ക്‌.യാത്രസംഘടിപ്പിച്ച കൃഷ്‌ണകാന്ത്‌ സാറിനും ഷീജ ടീച്ചര്‍ക്കും ഏറെ നന്ദി,ഒരു ദിനം അവിസ്‌മരണീയമാക്കിയതിന്‌.കൂട്ടുചേര്‍ന്ന അദ്ധ്യാപകരായ നിഖില്‍,വിനോദ്‌,സന്തോഷ്‌,ബിന്ദു എന്നിവര്‍ക്കും നന്ദി.