2014, ജൂലൈ 25, വെള്ളിയാഴ്‌ച

ചാന്ദ്രദിനം



ചാന്ദ്രദിനത്തില്‍ നെടുവേലി സ്കൂളില്‍ 
ശാസ്ത്ര സെമിനാര്‍

നെടുവേലിസര്‍ക്കാര്‍വിദ്യാലയത്തില്‍ശാസ്ത്രസെമിനാര്‍,ശാസ്ത്രപ്രതിഭാസംഗമം,ശാസ്ത്രപ്രദര്‍ശനം എന്നീ പരിപാടികളോടെ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.'ബഹിരാകാശ ഗവേഷണം ചരിത്രവും വളര്‍ച്ചയും' എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഐ.എസ്.ആര്‍.ഒ സീനിയര്‍ സയന്‍റിസ്റ്റ് വി.രാജശേഖര്‍ ഉദ്ഘാടനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ ഉപഗ്രഹങ്ങളുടെയും വിവിധ റോക്കറ്റുകളുടെയും മാതൃക പ്രദര്‍ശനത്തിലെ മുഖ്യ ഇനമായിരുന്നു. സെമിനാറിനു മുമ്പ് സ്കൂളില്‍ നടന്ന പ്രത്യേക യോഗത്തില്‍ ശാസ്ത്രക്ലബ്ബ് തയ്യാറാക്കിയ 'മംഗള്‍യാന്‍' ശാസ്ത്രപതിപ്പ് ശാസ്ത്രജ്ഞന്‍ വി.രാജശേഖര്‍ പ്രകാശനം ചെയ്തു.കുട്ടികള്‍ തയ്യാറാക്കിയ നാല് പ്രബന്ധങ്ങളും സ്ലൈഡ് ഷോയും സെമിനാറില്‍ അവതരിപ്പിച്ചു.ഹെഡ്മിസ്ട്രസ്സ് ആര്‍.ജയശ്രീ,.കെ നൗഷാദ്, പി.എസ് ജ്യോതിസ്സ് ,റോബിന്‍സ് രാജ് എന്നിവര്‍ പങ്കെടുത്തു.ഉച്ചയ്ക്കുശേഷം നടന്ന പ്രര്‍ശനം കാണുന്നതിന് സ്കൂളിലെ മുഴുവന്‍ കുട്ടികളും എത്തിച്ചേര്‍ന്നു.
അസംബ്ലി


ISRO സീനിയര്‍ സയന്റിസ്റ്റ് വി.രാജശേഖര്‍






'മംഗള്‍യാന്‍' ശാസ്ത്രപതിപ്പ് പ്രകാശനം


സെമിനാര്‍ -ബഹിരാകാശ ഗവേഷണം  ചരിത്രവും വളര്‍ച്ചയും

സദസ്സ്


സദസ്സ്

ശാസ്ത്രപ്രദര്‍ശനം

ശാസ്ത്രപ്രദര്‍ശനം

ശാസ്ത്രക്കാഴ്ചകള്‍





2014, ജൂലൈ 24, വ്യാഴാഴ്‌ച

ദേശീയകായിക മേള





അമ്മു വേഴാമ്പല്‍ നെടുവേലിയിലെത്തി

മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മു വേഴാമ്പല്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെത്തി.സ്കൂള്‍ ബാന്റ് ട്രൂപ്പ് അമ്മുവിനെയും കൂട്ടുകാരെയും സ്വീകരിച്ചു.നാഷണല്‍ ഗെയിംസ് അതോറിറ്റിയും കേരള പോലീസിലെ കലാകാരന്മാരും ചേര്‍ന്നൊരുക്കിയ 'കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു' എന്ന നാടകം അവതരിപ്പിച്ചു.

നാടകത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം എം.എസ് രാജു നിര്‍വഹിച്ചു.വട്ടപ്പാറ എസ്.ഐ കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പ്രിന്‍സിപ്പാള്‍ ഷെറീന,പി.ടി.എ പ്രസിഡന്റ് എം.കാര്‍ത്തികേയന്‍ നായര്‍ സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ്,കായികാദ്ധ്യാപിക ഒ.ബിന്ദു,പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.സ്കൂള്‍ കായിക ക്ലബ്ബ് പ്രര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പ്രാര്‍ത്ഥനയോടെ ......

ഉദ്ഘാടന വേദി - സ്വാഗതം ,പ്രിന്‍സിപ്പാള്‍ ശ്രീമതി ഷെറീന

ഉദ്ഘാടനം-ശ്രീ.എം.എസ് രാജു

മുഖ്യപ്രഭാഷണം -ശ്രീ.കണ്ണന്‍,സബ്ഇന്‍സ്പെക്ടര്‍ വട്ടപ്പാറ

ആശംസ .ശ്രീ.റോബിന്‍സ് രാജ്




   നാടകം
ഹലോ ... ഹലോ..ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ നാടകം ആരംഭിക്കുന്നതാണ്....   'കളിക്കുന്ന കുട്ടികള്‍ക്കായി ഭാരതം കാത്തിരിക്കുന്നു'


കണ്‍കുളിര്‍ക്കെ കണ്ട്...

സദസ്സ് - അദ്ധ്യാപകര്‍,കുട്ടികള്‍,രക്ഷിതാക്കള്‍

സദസ്സ് -വിശിഷ്ടാതിഥികള്‍



ഞാന്‍ സണ്ണി....കളിക്കാന്‍ വലിയ ഇഷ്ടമാ......

ഞാന്‍ മോനു...വയ്യായേ എനിക്ക് കളിക്കാന്‍

നമ്മള്‍ ഭാരതീയര്‍ ഒന്നാണ് ഒരുമയാണ്  ...........
.
ആരാണ് വരുന്നതെന്നറിയാമോ....ദേ അവള്‍ വരുകയാ...................

കൂട്ടുകാരേ....ഞാന്‍ അമ്മു, നിങ്ങളുടെ അമ്മുവേഴാമ്പല്‍

കുലുക്കി തക..താ.....കുലുക്കി തക തൈ....

പോടാ സണ്ണി നിന്റെയൊരു കളി...പോടാ......എനിക്കേ പഠിക്കണം !

ഒരു പഠിത്തക്കാരന്‍ അയ്യട...പഠിത്തം മാത്രം പോര!! എടാ...
കളിയും വേ​ണം !

കൂട്ടരേ....ഞാന്‍ വന്നു .ദേശീയ ഗെയിംസിന് നിങ്ങള്‍ എന്നോടൊപ്പം വരില്ലേ?

അമ്മു നിങ്ങളെ കാത്തിരിക്കും

ങേ...എന്താ ? വേണ്ട..നന്നായി പഠിക്കണം ....ജനുവരിയില്‍ വന്നാല്‍ മതി

മറക്കല്ലേ നമ്മളൊന്നായി .....നാട് ഒന്നായി ...

പിന്നെ നല്ല ആരോഗ്യം വേണം കേട്ടോ ..ഇല്ലെങ്കില്‍ ഇതുപോലെ ഗുളിക കഴിക്കേണ്ടി വരും 

 നല്ല ആരോഗ്യം നല്ല ജീവിതം

 അമ്മുവിന്   ...ആശംസ......അഭിനന്ദനങ്ങള്‍

 പത്രവാര്‍ത്ത

2014, ജൂലൈ 19, ശനിയാഴ്‌ച

ലഹരിവിരുദ്ധ ദിനം


ലഹരിക്കെതിരെ നെടുവേലിയിലെ കുട്ടികള്‍

നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ ലഹരിവിരുദ്ധ ദിനാചരണം എക്സൈസ് സബ് ഇന്‍സ്പെക്ടര്‍
രാമചന്ദ്രന്‍ നിര്‍വഹിച്ചു.സ്കൂളിനു മുന്നില്‍ സ്ഥാപിച്ച ബാനറില്‍ ലഹരിവിരുദ്ധ സന്ദേശമെഴുതിയാണ്
ഉദ്ഘാടനം നിര്‍വഹിച്ചത്.കുട്ടികള്‍ തയ്യാറാക്കിയ നാനൂറോളം ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും സ്കൂള്‍ പരിസരത്തും ഇതരപ്രദേശങ്ങളിലുമായി പ്രദര്‍ശിപ്പിച്ചു.സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ്,മാതൃഭൂമി സീഡ്,പരിസ്ഥിതി ക്ലബ്ബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.പി.ടി.എ പ്രസിഡന്റ് എം.കാര്‍ത്തികേയന്‍ നായര്‍,സീനിയര്‍ അദ്ധ്യാപകന്‍ ഡി.റോബിന്‍സ് രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്കൂള്‍ അസംബ്ലി -പ്രാര്‍ത്ഥന

പ്രിന്‍സിപ്പാള്‍ -ശ്രീമതി.ഷെറീന

പി.ടി.എ പ്രസിഡന്റ് ശ്രീ.കാര്‍ത്തികേയന്‍ നായര്‍

എക്സൈസ് സബ്ഇന്‍സ്പെക്ടര്‍ ശ്രീ.രാമചന്ദ്രന്‍

സീനിയര്‍ അദ്ധ്യാപകന്‍ - ശ്രീ.റോബിന്‍സ് രാജ്

ലഹരി വിരുദ്ധ സന്ദേശം

ലഹരിക്കെതിരെ സന്ദേശം ബാനറിലൂടെ

പോസ്റ്റര്‍ പ്രദര്‍ശനം



പത്രവാര്‍ത്ത