2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

ഓണാഘോഷം

നിപ്പകിട്ടിന്റെ ണാഘോഷം  

നെടുവേലി സ്‌കൂളിലെ ഓണാഘോഷപരിപാടികള്‍ ഒത്തൊരുമയുടെയും ഐക്യത്തിന്റെയും ആഘോഷമായി മാറി.അത്തപ്പൂക്കള മത്സരത്തില്‍ പത്ത്‌.സിയും ഒന്‍പത്‌.സി യും പത്ത്‌.ബി യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.കലമടി,കരണ്ടിയും നാരങ്ങയും കസേരകളി.സൈക്കിള്‍ സ്ലോറൈസ്‌ എന്നിവ ഓണാഘോഷത്തിന്‌ പൊലിമ കൂട്ടി.പി.ടി.എയും മാതൃസമിതിയും സജീവമായി ഓണസദ്യക്ക്‌ ചുക്കാന്‍ പിടിച്ചു.ഓണവിഭവങ്ങള്‍ വിളമ്പി മലയാളിയുടെ ഓണമാധുര്യത്തിന്‌ സ്‌കൂളും ഒരുങ്ങി.ഓണപ്പാട്ടിന്റെയും മാവേലി വേഷത്തിന്റെയും അകമ്പടിയില്‍ ഒരു നന്മയുടെ പൂക്കാലത്തിന്‌ സ്‌കൂള്‍ വേദിയായി.

ഇലക്ഷന്‍

സ്‌കൂള്‍ ഇലക്ഷന്‍ ഇലക്‌ട്രാണിക്‌ മെഷീനിലൂടെ
 
പുതുമയുള്ള തനത്‌ പ്രവര്‍ത്തനങ്ങളാണ്‌ നെടുവേലി സ്‌കൂളിന്റെ എന്നത്തെയും മികവുകള്‍.സ്‌കൂള്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ പാര്‍ലമെന്ററി ജനാധിപത്യ രീതിയുടെ എല്ലാ സവിശേഷതയും ക്രമങ്ങളും നിയമാവലിയും പാലിച്ചുകൊണ്ട്‌ നെടുവേലി സ്‌കൂളില്‍ നടന്നു. രണ്ട്‌ പോളിംങ്‌ ബൂത്തുകളില്‍ കമ്പ്യൂട്ടറില്‍ സ്‌കൂള്‍ ഇലക്ഷന്‍ സോഫ്‌റ്റ്‌ വെയര്‍ സജ്ജീകരിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേരും ഫോട്ടോയും തെളിഞ്ഞ സ്‌ക്രീനില്‍ മൗസ്‌ ക്ലിക്ക്‌ ചെയ്‌താല്‍ വോട്ടിനൊപ്പം ബീപ്‌ ശബ്‌ദം കേള്‍ക്കും.ഇലക്ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍തന്നെ ഫലവും ലഭിക്കും.സോഷ്യല്‍സയന്‍സ്‌ ക്ലബ്ബും ഐ.ടി വിഭാഗവും സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.