2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

കലോത്സവം

കലോത്സവത്തിനും ഓവറാള്‍ നെടുവേലിക്ക്‌
ശാസ്‌ത്രമേളയ്‌ക്കും കായികോത്സവത്തിനും ഓവറാള്‍ വാരിക്കൂട്ടിയ നെടുവേലി സര്‍ക്കാര്‍ വിദ്യാലയം കലാമേളയിലും ഓവറാള്‍ നേടി.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 156 പോയിന്റ്‌ നേടി മുന്നിലെത്തിയ ഈ വിദ്യാലയം കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക്‌ കരുത്തും പ്രചോദനവുമായി മാറുകയാണ്‌.പണത്തിന്റെയും പ്രൗഡിയുടെയും അകമ്പടിയോടെ വേദികള്‍ കയ്യടക്കുന്ന സ്വകാര്യ അണ്‍എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍ക്ക്‌ അതിശയവും ഞെട്ടലുമാണ്‌ ഈ വിജയം.ഭരതനാട്യം,നാടോടിനൃത്തം,ഒപ്പന,വട്ടപ്പാട്ട്‌ തുടങ്ങി നിരവധി ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ നാടിനഭിമാനമായി മാറുകയാണ്‌.അദ്ധ്യാപകരുടെ അക്ഷീണമായ പ്രയത്‌നവും കൂട്ടായ്‌മയും വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണ മനോഭാവവും പി.ടി.എ യുടെ അകമഴിഞ്ഞ പിന്തുണയും ഈ വിജയത്തിന്‌ കാരണമാണ്‌.യഥാര്‍ത്ഥ പ്രതിഭകളുടെ കുടിയിരുപ്പ്‌ എവിടെയാണെന്ന്‌,ഇനിയും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കു നേരെ കണ്ണടയ്‌ക്കുന്നവരോടു വിളിച്ചു പറയുകയാണ്‌ നെടുവേലി.കലാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കിയ അലി .വി.പി,വിനോദ്‌കുമാര്‍ എന്നീ അദ്ധ്യാപകരെ പ്രത്യേകം അഭിനന്ദിക്കുന്നു.

കലോത്സവ ഘോഷയാത്ര

കലോത്സവ ഘോഷയാത്ര


ബോധവല്‍ക്കരണ റാലി

പരിസ്ഥിതി ബോധവല്‍ക്കരണ റാലി
 
സീഡ്‌ പോലീസ്‌ കലോത്സവത്തോടനുബന്ധിച്ച്‌ നടത്തിയ പരിസ്ഥിതി ബോധവല്‍ക്കരണ റാലി