2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ സമര സേനാനിയെ ആദരിച്ച് നെടുവേലി സ്കൂളില്‍ സ്വതന്ത്ര്യ ദിനാഘോഷം
 

നെടുവേലി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം പ്രമുഖ സ്വാതന്ത്യസമര സേനാനി പി.ജി സുകുമാരന്‍ നായര്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.സ്കൂള്‍ ബാന്റിന്റെ അകമ്പടിയോടെ കുട്ടികള്‍ പതാക വന്ദനം നടത്തി.ഭാരതത്തിന്റെ ഏകത്ത്വം വിളംബരം ചെയ്തുകൊണ്ട് സ്കൂള്‍ മ്യൂസിക് ക്ലബ്ബ് തയ്യാറാക്കിയ ദേശഭക്തി ഗാനാവതരണം വേറിട്ട ശ്രവ്യാനുഭവം നല്‍കി. സ്വാതന്ത്യ സന്ദേശ സമ്മേളനത്തില്‍ പി.ജി സുകുമാരന്‍ നായര്‍,പി.ടി.എ പ്രസിഡന്റ് വിജയന്‍,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,ഹെഡ്മിസ്ട്രസ്സ് ജയശ്രീ, അജില്‍കൃഷ്ണന്‍, വി.വിനോദ്,റോബിന്‍സ് രാജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രത്തിലൂടെ എന്ന പ്രശ്നോത്തരിയും നടന്നു.
ഹെഡ്മിസ്ട്രസ്സ് ജയശ്രീ
ശ്രീ. പി.ജി സുകുമാരന്‍ നായര്‍
ശ്രീ.പി.ജി സുകുമാരന്‍ നായര്‍
പി.ടി.എ പ്രസിഡന്റ് ശ്രീ.വിജയന്‍
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്സ് -ശ്രീ.കൃഷ്ണകാന്ത്

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

സ്കൂള്‍ ഇലക്ഷന്‍




സ്കൂള്‍ ഇലക്ഷന്‍ വോട്ടിംങ് മെഷീനിലൂടെ


 




2015, ഓഗസ്റ്റ് 1, ശനിയാഴ്‌ച

സ്നേഹസാന്ത്വനം


നിരാലംബര്‍ക്ക് സ്നേഹത്തിന്റെ തളിര്‍ച്ചില്ലയേകി
                                   നെടുവേലി സ്കൂള്‍


പാഠപുസ്തകത്തിലെ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറം വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് സ്നേഹത്തിന്റെ തളിര്‍ച്ചില്ലയുമായി നെടുവേലി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ വേറ്റിനാട് ശാന്തിമന്ദിരം ചാരിറ്റബിള്‍ ട്രസ്റ്റ് വൃദ്ധസദനത്തിലെത്തി.നിരാലംബരും വൃദ്ധരും മാനസിക പ്രയാസമുള്ള വരുമായി എണ്‍‌പതോളം പേരാണ് ശാന്തിമന്ദിരത്തിലുള്ളത്.വീട്ടുഭക്ഷണത്തിന്റെ രുചിക്കൂട്ടുള്ള ഭക്ഷണപ്പൊതികള്‍ നല്‍കി കുട്ടികള്‍ അവരെ വീണ്ടും ഓര്‍മകളുടെ വീട്ടുമുറ്റത്തേയ്ക്കു നടത്തി.കമ്പിളിപ്പുതപ്പും എല്ലാവര്‍ക്കും വസ്ത്രങ്ങളും നല്‍കി.കുട്ടികള്‍ സ്നേഹസാന്ത്വനത്തിന്റെ ഗാനങ്ങള്‍ പാടി.വാര്‍ദ്ധക്യത്തിന്റെയും അവശതയുടെയും തീരത്തിരുന്ന് അന്തേവാസികള്‍ പാട്ടിന് കൂട്ടുചേര്‍ന്നപ്പോള്‍ വരാനിരിക്കുന്ന ഓണത്തിന്റെ പൂക്കളമുറ്റമായി ശാന്തിമന്ദിരം.ട്രസ്റ്റ് പ്രസിഡന്റ് സന്തോഷ് കുമാര്‍ സ്വാഗതം ആശംസിച്ചു.ഹെഡ്മിസ്ട്രസ്സ് ജയശ്രീ,എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,ബീനാഅജിത്ത്,റോബിന്‍സ് രാജ്,നാഷാദ്,ജെ.ആര്‍.സി കോഡിനേറ്റര്‍ സന്തോഷ്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു എന്നിവര്‍ സംസാരിച്ചു.സീഡും ജൂനിയര്‍ റെഡ്ക്രോസ്സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ മുഴുവന്‍ കുട്ടികളും സ്നേഹസാന്ത്വനം പരിപാടിയില്‍ സഹകരിച്ചു.