2015, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

ഓണാഘോഷം

                     ഓണാഘോഷം

കര്‍ഷകദിനം


നെടുവേലി സ്കൂളില്‍ കര്‍ഷകനെ ആദരിച്ചു
ചിങ്ങപ്പിറവിയില്‍ കൃഷിപ്പാട്ടിന്റെയും ഓണപ്പാട്ടിന്റെയും മധുരമായ ഈണങ്ങളുടെ അകമ്പടിയോടെ കര്‍ഷകനെ വരവേറ്റ് പൊന്നാട ചാര്‍ത്തി ആദരിച്ചു.നെടുവേലി പ്രദേശത്തെ പ്രമുഖ കര്‍ഷകനായ സുരേന്ദ്രന്‍ നായരെയാണ് നെടുവേലി സ്കൂളിലെ സീഡ് യൂണിറ്റ് അംഗങ്ങള്‍ കര്‍ഷക ദിനത്തില്‍ ആദരിച്ചത്.കുട്ടികള്‍ കൃഷിചെയ്തെടുത്ത പച്ചക്കറികള്‍ ഉരുളിയില്‍ നിറച്ച് കാര്‍ഷിക സമൃദ്ധിയുടെ 'നിറയുരുളി' സമര്‍പ്പണം നടത്തി.കുട്ടികളും കര്‍ഷകനുമായുള്ള കാര്‍ഷിക സംവാദം കൃഷി അനുഭവങ്ങളുടെ മധുരസ്മരണകളായി മാറി.ഹെഡ്മിസ്ട്രസ്സ് ജയശ്രീ കര്‍ഷകനു പൊന്നാട ചാര്‍ത്തി.സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.