2015, ഡിസംബർ 30, ബുധനാഴ്‌ച

അതിഥി


ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് നെടുവേലി സ്കൂളിലെത്തി

അര്‍ജ്ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ ഹോക്കിയുടെ അഭിമാന താരവുമായ പി.ആര്‍ശ്രീജേഷ് നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ കായിക താരങ്ങളെ കാണാനെത്തി.ഹോക്കി അസോസിയേഷന്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ വിജയം നേടി മികവു തെളിയിച്ച ഹോക്കി ടീം അംഗങ്ങളെ നേരില്‍ കണ്ട് അഭിനന്ദിക്കാനും അവര്‍ക്ക് പ്രത്സാഹനം നല്‍കാനുമാണ് അദ്ദേഹമെത്തിയത്.കായിക താരങ്ങള്‍ക്ക് അദ്ദേഹം ഹോക്കി സ്റ്റിക്കുകള്‍ സമ്മാനിച്ചു.കോച്ചിന്റെ വിദഗ്ദ്ധ സഹായമില്ലാതെ
ഹോക്കിയില്‍ മികവു തെളിയിച്ച ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയമായ നെടുവേലി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് അഭിമാനമാണെന്ന് അദ്ദേഹം  പറഞ്ഞു.സ്പോര്‍ട്സ് യുവജനകാര്യ ഉപ ഡയറക്ടര്‍ നുജുമുദ്ദീന്‍, എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,ഹെഡ്മിസ്ട്രസ്സ് ജയശ്രീ,പ്രിന്‍സിപ്പാള്‍ ഷെറീന,കായികാദ്ധ്യാപിക ഒ.ബിന്ദു എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.


2015, ഡിസംബർ 8, ചൊവ്വാഴ്ച

നിരാലംബര്‍ക്ക് കൈത്താങ്ങ്


      
      കുടുംബത്തിനൊരു കൈത്താങ്ങുമായി
         നെടുവേലിയിലെ സീഡ് അംഗങ്ങള്‍


           പാഠപുസ്തകത്തില്‍ വായിച്ചറിഞ്ഞ ജീവിതത്തിന്റെ കണ്ണീര്‍ക്കഥകള്‍ കണ്‍മുന്നില്‍ നേര്‍ക്കാഴ്ചയായി മാറിയപ്പോള്‍ നിരാലംബര്‍ക്ക് കൈത്താങ്ങുമായി നെടുവേലി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ സീഡ് അംഗങ്ങളെത്തി.വാര്‍ദ്ധക്യവും ഒറ്റപ്പെടലുമായി കഴിയുന്ന കിടക്കരോഗികളെ സഹായിക്കുക,ചികിത്സാ സഹായം നല്‍കുക,കുടുംബത്തിനായി ഭക്ഷ്യവസ്തുക്കള്‍ നല്‍കുക തുടങ്ങിയ സേവന സന്നദ്ധ പരിപാടികളാണ് സീഡ് അംഗങ്ങള്‍ നടപ്പിലാക്കുന്നത്.'അയല്‍പക്കത്തെ അറിയുക' എന്ന പ്രാദേശിക സര്‍ വേ പഠനത്തിന്റെയും സീഡ് റിപ്പോര്‍ട്ടറുടെ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് കുടുംത്തിനൊരു കൈത്താങ്ങുമായി കുട്ടികളെത്തിയത്.അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പി.ടി.എ യും സീഡ് അംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്.കാടും മരവും മലയും മണ്ണും സംരക്ഷിക്കാന്‍ കാവല്‍ നില്‍ക്കുന്ന നെടുവേലിയിലെ സീഡ് അംഗങ്ങള്‍ക്ക് കരയുന്ന മനസ്സിന്റെ സാന്ത്വനവും പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണ്.

സ്കൂള്‍ കലോത്സവം


                         
                               കലോത്സവത്തിന്റെ താരങ്ങള്‍
 

കണിയാപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ നെടുവേലി ഹൈസ്ക്കൂള്‍ വിഭാഗം 82 പോയിന്‍റ് കരസ്ഥമാക്കി.ലളിതഗാനം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൈലാസ് നാഥ് പി.എസ് ഒന്നാം സ്ഥാനം നേടി.വയലിനില്‍ അശ്വന്‍ നായര്‍ രണ്ടാം സ്ഥാനവും മോണോ ആക്ടില്‍ മേഘ മൂന്നാം സ്ഥാനവും നേടി.മൂന്നാം സ്ഥാനം നേടിയ നാടകത്തില്‍ അജില്‍ കൃഷ്ണന്‍ മികച്ച ഒന്നാമത്തെ നടനായി.345 കുട്ടികള്‍ പഠിക്കുന്ന ഹൈസ്ക്കൂള്‍ വിഭാഗം സര്‍ക്കാര്‍ സ്കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്.പണക്കൊഴുപ്പിന്റെ വിദഗ്ദ്ധപരിശീലനവും മേളക്കൊഴുപ്പും കൈയടക്കുന്ന കലോത്സവ വേദികളില്‍ സാധാരണക്കാരന്റെ പൊതുവിദ്യാലയം സ്വയം പരിശീലനത്തിന്റെ ചുവടുറപ്പില്‍ നേടിയ ഈ വിജയത്തിന് നക്ഷത്രത്തിളക്കമുണ്ട്.



 കൈലാസ് നാഥ്  ,ലളിതഗാനം  ഒന്നാംസ്ഥാനം



 അജില്‍കൃഷ്ണന്‍ ,മികച്ച നടന്‍




അശ്വന്‍ നായര്‍ (വയലിന്‍ രണ്ടാം സ്ഥാനം)



2015, ഡിസംബർ 1, ചൊവ്വാഴ്ച

കലോത്സവം -ഘോഷയാത്ര



ഉപജില്ല കലോത്സവം -
ഘോഷയാത്രയില്‍ നെടുവേലി

ഡിസംബര്‍ 1,2,3,4 തീയതികളില്‍ പിരപ്പന്‍കോട് ഗവ.വി.എച്ച്.എസ്.എസില്‍ നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയില്‍ നിന്ന് .സ്കൂള്‍ ബാന്റുള്ള ഗവണ്‍മെന്റ് സ്കൂളിനുള്ള ട്രോഫി ഹൈസ്ക്കൂള്‍ വിഭാഗത്തിന് ലഭിച്ചു.