2016, മേയ് 13, വെള്ളിയാഴ്‌ച

വിജയം




       നെടുവേലിക്ക് നൂറുമേനി തിളക്കം





എസ്.എല്‍.എല്‍.സി പരീക്ഷ എഴുതിയ 135 വിദ്യാര്‍ത്ഥികളെയും വിജയിപ്പിച്ച നെടുവേലി സ്കൂള്‍ ചരിത്ര വിജയം ആവര്‍ത്തിക്കുന്നു.6 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ-പ്ളസ്സ് നേടി. അഞ്ചാം തവണയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം 100% വിജയം നേടുന്നത്.വേറിട്ട പ്രവര്‍ത്തനവും കൂട്ടായ പരിശ്രമവും മികച്ച ആസൂത്രണവുമാണ് നെടുവേലി സ്കൂളിന്റെ നേട്ടങ്ങള്‍ക്ക് കരുത്തു പകരുന്നത്.കൗമാര കാലഘട്ടത്തില്‍ മാനസിക -ബൗദ്ധിക വളര്‍ച്ചക്കും ഉജ്ജ്വല വ്യക്തിത്വം വികസിപ്പിക്കുന്നതിനും ആണ്‍ -പെണ്‍ വേര്‍തിരിവുകളില്ലാതെ പഠിക്കുന്ന സ്കൂളുകളാണ് വേണ്ടതെന്ന വിദഗ്ദ്ധാഭിപ്രായവും ശാസ്ത്രീയതയും ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ സ്കൂളിന്റെ പഠന- പഠനാനുബന്ധ പ്രവര്‍ത്തന വിജയം.ശാസ്ത്ര -കലാ -കായിക -അക്കാദമിക് രംഗങ്ങളില്‍ സമാനതകള്‍ ഇല്ലാത്ത വിജയം നെടുവേലി സ്കൂള്‍ ആവര്‍ത്തിക്കുന്നു.