2016, ജൂൺ 25, ശനിയാഴ്‌ച

പക്ഷിക്കൂട്ടം

 പക്ഷിക്കൂട്ടം ചിറകു വീശി ഏഴു വര്‍ഷം പിന്നിട്ടു 


എഴുത്തു വഴിയില്‍ അക്ഷര ചെരാത് തെളിയിച്ച നെടുവേലിയുടെ 
പ്രിയപ്പെട്ട കുട്ടികള്‍ക്ക്  ആശംസകള്‍
                              പക്ഷിക്കൂട്ടം എഡിറ്റോറിയല്‍ ടീം

മാതൃഭൂമി പത്രവാര്‍ത്ത



2016, ജൂൺ 23, വ്യാഴാഴ്‌ച

കരാട്ടെ ക്ലാസ്സ്

 കരാട്ടെ ക്ലാസ്സ് 







                      

പ്രദര്‍ശനം

പുസ്തകപ്രദര്‍ശനം





                          

2016, ജൂൺ 21, ചൊവ്വാഴ്ച

യോഗ ദിനാചരണം




ലോക യോഗ ദിനാചരണം




ജൂനിയര്‍ റെഡ് ക്രോസ്സ് അംഗങ്ങള്‍ യോഗ പരിശീലനത്തില്‍


     








                                

2016, ജൂൺ 20, തിങ്കളാഴ്‌ച

വായനദിനം


പുസ്തകജ്യോതിയുമായി നെടുവേലി സ്കൂളില്‍ വായനദിനം



നോവലിസ്റ്റ് എസ്.ആര്‍ ലാല്‍

നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ വായന ദിനം പ്രശസ്തനോവലിസ്റ്റ് എസ്.    ആര്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.പി.എന്‍ പണിക്കരുടെ 21-ആം ചരമവാര്‍ഷികത്തില്‍ മലയാളത്തിന്റെ ഏറ്റുവും പുതിയതും ശ്രദ്ധേയവുമായ 21 പുസ്തകങ്ങളുമായി കുട്ടികള്‍ സദസ്സിനു മുന്നിലെത്തി.  ഒപ്പം പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങളും പങ്കു വച്ചു.അക്ഷര സ്മരണയായി 21 മണ്‍ചെരാതുകള്‍ കൊളുത്തി കുട്ടികള്‍ പുസ്തക ജ്യോതി തെളിയിച്ചു.സ്കൂളിന്റെ സാഹിത്യമാസിനെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ വായന ദിനം പ്രശസ്തനോവലിസ്റ്റ് എസ്.    ആര്‍ ലാല്‍ ഉദ്ഘാടനം ചെയ്തു.പി.എന്‍ പണിക്കരുടെ 21-ആം ചരമവാര്‍ഷികത്തില്‍ മലയാളത്തിന്റെ ഏറ്റുവും പുതിയതും ശ്രദ്ധേയവുമായ 21 പുസ്തകങ്ങളുമായി കുട്ടികള്‍ സദസ്സിനു മുന്നിലെത്തി.  ഒപ്പം പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങളും പങ്കു വച്ചു.അക്ഷര സ്മരണയായി 21 മണ്‍ചെരാതുകള്‍ കൊളുത്തി
പുസ്തക ജ്യോതി തെളിയിക്കുന്നു -ഉദ്ഘാടനം
കുട്ടികള്‍ പുസ്തക ജ്യോതി തെളിയിച്ചു.സ്കൂളിന്റെ
സാഹിത്യമാസികയായ പക്ഷിക്കൂട്ടത്തിന്റെ ഏഴാം വാര്‍ഷികപ്പതിപ്പിന്റെ പ്രകാശനവും നടന്നു.ദേവിക പുസ്തകപാരായണം നടത്തി.അജില്‍ കൃഷ്ണന്‍ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ളയോഗത്തിന്റെ 

അദ്ധ്യക്ഷനായിരുന്നു.എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍,പി.ടി.എവൈസ് പ്രസിഡന്റ് ബേബിഗിരിജ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.    ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.കെ  നൗഷാദ് നന്ദിയും പറഞ്ഞു.വായനവാരാഘോഷത്തിന്റെഭാഗമായിപുസ്തകാസ്വാദനമത്സരം,സാഹിത്യക്വിസ്സ്,പുസ്തകപ്രദര്‍ശനം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
പക്ഷിക്കൂട്ടം മാസിക വാര്‍ഷികപ്പതിപ്പ്  പ്രകാശനം


പുസ്തക ജ്യോതി













എഴുത്തുകാരനും വായനക്കാരിയും -എസ്.ആര്‍ ലാലിന്റെ നോവല്‍ -കുഞ്ഞുണ്ണിയുടെ  യാത്രാ പുസ്തകത്തിലെ ഒരു ഭാഗം വായിക്കുന്ന ദേവികയും  അതില്‍ മുഴുകി എഴുത്തുകാരനും





















2016, ജൂൺ 14, ചൊവ്വാഴ്ച

രക്തദാന ദിനം



നെടുവേലി സ്കൂളില്‍ ലോക രക്തദാന ദിനം ആചരിച്ചു


നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ്സ് യൂണിറ്റ് ലോക രക്തദാന ദിനം ആചരിച്ചു.രക്തദാനം മഹാദാനം എന്ന സന്ദേശം വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും രക്തദാന സന്ദേശത്തിന്റെ ബാഡ്ജ് ധരിച്ചു.രക്തദാനത്തിനു സന്നദ്ധരായ വ്യക്തികളെ ഉള്‍പ്പെടുത്തി ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി രൂപീകരണത്തിന് തുടക്കം കുറിച്ചു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ കുട്ടികളില്‍ നിന്ന് സമ്മത പത്രം ഏറ്റു വാങ്ങി.സീനിയര്‍ അദ്ധ്യാപകന്‍ റോബിന്‍സ് രാജ്,ജെ.ആര്‍.സി കണ്‍വീനര്‍ നിഖില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പി.എം.എസ് ഡെന്റല്‍ കോളേജിന്റെ നേതൃത്ത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടന്നു.സ്കൂള്‍ റേഡിയോ പ്രോഗ്രാമിലൂടെ ബോധവല്‍ക്കരണ സന്ദേശവും പ്രക്ഷേപണം ചെയ്തു.

2016, ജൂൺ 5, ഞായറാഴ്‌ച

പരിസ്ഥിതി ദിനാഘോഷം

   നെടുവേലി സ്കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു


അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു ശ്യാം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു


നെടുവേലി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്യാം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു.വനസംരക്ഷണത്തിലൂടെയും വനവല്‍ക്കരണത്തിലൂടെയും ജീവനെയും തലമുറകളെയും സംരക്ഷിക്കാന്‍ കുട്ടികള്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ടാണ് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്ഈ വര്‍ഷം എല്ലാ വിദ്യാര്‍ത്ഥികളുടെയും വീട്ടില്‍ ഒരു ഫല വൃക്ഷത്തൈ എങ്കിലും നട്ടു സംരക്ഷിക്കുക എന്നതാണ് സ്കൂളിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശ പ്രവര്‍ത്തനംപി.ടി.എ പ്രസിഡന്റ് ഗോപിപ്പിള്ള അദ്ധ്യക്ഷത വഹിച്ചു.എസ്.എം.സി ചെയര്‍മാന്‍ ജയകുമാര്‍ ആശംസാപ്രസംഗം നടത്തി.ഹെഡ്മിസ്ട്രസ്സ് കെ.ജ യശ്രീ സ്വാഗതവും സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് കണ്‍വീനറും മാതൃഭൂമി സീഡ് കോഡിനേറ്ററുമായ ഒ.ബിന്ദു ടീച്ചര്‍ നന്ദിയും പറഞ്ഞു. ജൂനിയര്‍ റെഡ്ക്രോസിന്റെയും സീഡ് അംഗങ്ങളുടെയും നേതൃത്ത്വത്തില്‍ പ്ലാസ്റ്റിക് വിമുക്ത കാമ്പസ് പരിപാടിക്ക് തുടക്കം കുറിച്ചു















2016, ജൂൺ 1, ബുധനാഴ്‌ച

പ്രവേശനോത്സവം

നെടുവേലി സ്കൂളിലെ പ്രവേശനോത്സവം

പ്രവേശനോത്സവം ജൂണ്‍ 1 2016


ഫലവൃക്ഷത്തൈ നടല്‍ -ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉഷാകുമാരി