2017, ഫെബ്രുവരി 28, ചൊവ്വാഴ്ച

ശാസ്ത്രദിനം

                   നെടുവേലി സ്കൂളില്‍ ദേശീയ
        ശാസ്ത്ര ദിനാഘോഷവും അനുമോദനവും


നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ സയന്‍സ് ക്ലബ്ബ് ദേശീയ ശാസ്ത്രദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ 'സയന്‍ഷിയ' മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.ഇന്ത്യന്‍ ശാസ്ത്രലോകത്തിന് വഴിവെളിച്ചങ്ങളായ സി.വി രാമന്‍,ഡോ..പി.ജെ അബ്ദുല്‍ കലാം എന്നിവരുടെ ഛായാചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തു.ശാസ്ത്രദിനാഘോഷവും പ്രകാശനവും പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജി നിര്‍വഹിച്ചു.കേരള ഗവണ്‍മെന്റിന്റെ പോലീസ് മെഡല്‍ നേടിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.ഷാജിക്ക് സ്കൂള്‍ ഹെഡ്മിസ്ട്രസ്സും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും അനുമോദനങ്ങള്‍ അര്‍പ്പിച്ചു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ ഫലകവും ഉപഹാരവും നല്‍കി. ചടങ്ങില്‍ പി.റ്റി.എ പ്രസിഡന്റ് ഗോപിപ്പിള്ള അദ്ധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ എല്‍.സന്ധ്യ, പ്രിന്‍സിപ്പാള്‍ എം.ഷെറീന,എസ്.എം.സി ചെയര്‍മാന്‍ ഷിജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജ്യോതിസ്സ്.പി.എസ് നന്ദി രേഖപ്പെടുത്തി.



2017, ഫെബ്രുവരി 18, ശനിയാഴ്‌ച

സ്റ്റുഡന്റ് പോലീസ്


             ശുഭയാത്രയുമായി നെടുവേലി 
             സ്കൂളിലെ സ്റ്റുഡന്റ് പോലീസ്

കന്യാകുളങ്ങര ജംഗ്ഷനില്‍ റോഡ് സുരക്ഷ, ഹെല്‍മറ്റ് സുരക്ഷ,സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത .......
പോത്തന്‍കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ,വട്ടപ്പാറ സബ് ഇന്‍സ്പെക്ടര്‍ ഹരിലാല്‍ എന്നിവര്‍ സംബന്ധിച്ചു.




2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

യാത്രാമൊഴി

                                 

              പത്താം ക്ലാസ്സ് യാത്രാമൊഴി 2017


 

ദിനാചരണം

                                             ഗലീലിയോ ദിനം 

             ഫെബ്രുവരി 14 ഗലീലിയോ ദിനം



2017, ഫെബ്രുവരി 14, ചൊവ്വാഴ്ച

വാന നിരീക്ഷണ ക്യാമ്പ്

      നെടുവേലി സ്കൂളില്‍ വാന നിരീക്ഷണ ക്യാമ്പ് 


 
 നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളിലെ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്ത്വത്തില്‍ വാനനിരിക്ഷണവും പഠനക്ലാസ്സും നടന്നു.കുട്ടികളില്‍ ശാസ്ത്രകൗതുകവും അഭിരുചിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ആകാശം കുട്ടികള്‍ക്ക് ലബോറട്ടറിയായി മാറി.നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്ന നക്ഷത്രങ്ങളുടെ പേരും സവിശേഷതയും കുട്ടികള്‍ തിരിച്ചറിഞ്ഞു. വിവിധ നക്ഷത്രക്കൂട്ടങ്ങളെയും ഗൃഹങ്ങളെയും ദൂരദര്‍ശിനിയിലൂടെ കണ്ടു. വാനനിരിക്ഷണത്തിനു മുമ്പ് ആകാശ വിസ്മയ ജാലകം എന്ന പഠനക്ലാസ്സും നടന്നു. പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തിന്റെ സഹകരണത്തോടെ വൈകുന്നേരം 6 മണി മുതല്‍ രാത്രി 9.30 വരെ നടന്ന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളും പൊതു ജനങ്ങളും ഉള്‍പ്പെടെ നാനൂറിലധികം പേര്‍ പങ്കെടുത്തു.ശാസ്ത്രവിഭാഗം കണ്‍വീനര്‍ പി.എസ് ജ്യോതിസ്സ് ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്‍കി.