2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

ഡിജിറ്റല്‍ ലൈബ്രറി

         ലൈബ്രറി പ്രവര്‍ത്തനം ഡിജിറ്റലാക്കി
            നെടുവേലി സ്കൂള്‍ ഹൈ-ടെക്കായി



  • നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ സ്കൂള്‍ ലൈബ്രറി ഡിജിറ്റല്‍ ലൈബ്രറിയായി ഇനി മുതല്‍ പ്രവര്‍ത്തിക്കും. സ്കൂള്‍ ലൈബ്രറിയിലെ അയ്യായിരത്തിലധികം പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ലൈബ്രറി സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി കാറ്റലോഗ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയത്. പുസ്തകങ്ങള്‍ ,എഴുത്തുകാര്‍, വിഷയവിവരം, പ്രസാധകര്‍, പുസ്തകത്തിന്റെ നിലവിലുള്ള അവസ്ഥ, വില, പുസ്തകത്തെക്കുറിച്ചുള്ള അധിക വിവരം,പുസ്തക ബില്ലിനെക്കുറിച്ചുള്ള വിവരം,പുസ്തകം വാങ്ങുന്നതിനാവശ്യമായ തുകയുടെ ലഭ്യത തുടങ്ങി എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലൈബ്രറിയിലെ പുസ്തക വിതരണവും ഇനി സോഫ്റ്റ് വെയര്‍ വഴിയായിരിക്കും. പുസ്തകത്തില്‍ ബാര്‍കോഡ് തയ്യാറാക്കി പതിപ്പിച്ച് ബാര്‍കോഡ് സ്കാനറിലൂടെ പ്രവര്‍ത്തനം എളുപ്പമാക്കാനും കഴിയും. ലൈബ്രറി സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കാവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാണോ എന്ന് ഇനി മുതല്‍ ഒറ്റ ക്ലിക്കിലൂടെ തിരിച്ചറിയാം.അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സ്കൂള്‍ ലൈബ്രേറിയനുമുള്‍പ്പെടെയുള്ളവരുടെ മൂന്നു വര്‍ഷം നീണ്ട കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഡിജിറ്റല്‍ ലൈബ്രറി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ ജില്ലാ ഐ.റ്റി കോഡിനേറ്റര്‍ കെ.കെ സജീവ് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം .റ്റി എക്സിബിഷന്‍,രക്ഷാകര്‍ത്താക്കള്‍ക്കുള്ള ഇന്റര്‍നെറ്റ് ബോധവല്‍ക്കരണ ക്ലാസ്സ് എന്നിവയും നടന്നു. സ്വതന്ത്ര സോഫ്റ്റ് വെയര്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി കുട്ടിക്കൂട്ടം ഐ.റ്റി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിയും ലാപ് ടോപ്പിലും ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കുന്ന സ്ഥിരം സംവിധാനവും ആരംഭിച്ചു.പഴക്കമുള്ള പുസ്തകങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ചെയ്ത് സൂക്ഷിക്കുക, പുസ്തകവിവരങ്ങള്‍ സ്കൂള്‍ ബ്ലോഗായ പക്ഷിക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് സ്കൂള്‍ ഐ.റ്റി വിഭാഗത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍.സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ മദര്‍ പി.റ്റി.എ പ്രസിഡന്റ് ദീപ,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, സ്കൂള്‍ ഐ.റ്റി കോഡിനേറ്റര്‍ എസ്.മീര,സ്കൂള്‍ ലൈബ്രേറിയന്‍ സുമ,എസ്.സന്തോഷ്,സ്കൂള്‍ ലീഡര്‍ അഭിമന്യൂ എന്നിവര്‍ പങ്കെടുത്തു.





















INDIAN EXPRESS DAILY
ദേശാഭിമാനി

മാതൃഭൂമി

മാതൃഭൂമി
DECAN CHRONICLE

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ