2017, ഒക്‌ടോബർ 4, ബുധനാഴ്‌ച

വയോജന ദിനാചരണം


        വാര്‍ദ്ധക്യങ്ങള്‍ക്ക് സാന്ത്വനവുമായി
          നെടുവേലി സ്കൂളിലെ കുട്ടികള്‍




 വയോജന ദിനാചരണത്തോടനുബന്ധിച്ച് വ‍ൃദ്ധജനങ്ങള്‍ക്ക് സാന്ത്വനവും സഹായവുമായി നെടുവേലി സ്കൂളിലെ കുട്ടികള്‍ എത്തി.പാഠപുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്ന വ‍ദ്ധജനങ്ങളുടെ ദുരിതകാലവും അമ്മ തൊട്ടില്‍ പോലുള്ള കവിതകളുമാണ് ചര്‍ച്ചയ്ക്കും സംവാദത്തിനുമപ്പുറം കുട്ടികളെ സമൂഹത്തിലെത്തിച്ചത്.വയോജന ദിനാചരണത്തിനു മുന്നോടിയായി നാട്ടിലെ വൃദ്ധജനങ്ങളെക്കുറിച്ച് കുട്ടികള്‍ തയ്യാറാക്കിയ സര്‍വ്വേയുടെയും നിരീക്ഷണത്തിന്റെയും വെളിച്ചത്തിലാണ് സാന്ത്വന പരിചരണ പദ്ധതി തയ്യാറാക്കിയത്.മാതൃഭൂമി സീഡും സ്റ്റുഡന്റ് പോലീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു,സി.പി.ഒ കൃഷ്ണകാന്ത് ,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,പി.റ്റി.എ പ്രസിഡന്റ് ബി.എസ് ഗോപിപിള്ള എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ