2017, നവംബർ 18, ശനിയാഴ്‌ച

പോക്കറ്റ് പി.റ്റി.എ

                  പോക്കറ്റ് പി.റ്റി.എ കൊഞ്ചിറ -നടുവീട്
പോക്കറ്റ് പി.റ്റി.എ നവംബര്‍ പതിമൂന്നാം തീയതി തിങ്കളാഴ്ച കൊഞ്ചിറ -നടുവീട് എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി വൈഷ്ണവിയുടെ വീട്ടില്‍ വച്ച് വൈകുന്നേരം 5.45 ന് ചേര്‍ന്നു.14 രക്ഷാകര്‍ത്താക്കളും കുട്ടികളും പങ്കു ചേര്‍ന്നു. ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ, എസ്.എം.സി ചെയര്‍മാന്‍ എച്ച്.ഷിജി,അദ്ധ്യാപകരായ എസ്.മീര,എസ്.ഷീജ,കൃഷ്ണകാന്ത്,ജോസ്.ഡി സുജീവ് എന്നിവരും പങ്കെടുത്തു.

ശാസ്ത്രമേള


                  ജില്ലാ ശാസ്ത്രമേളയില്‍ ഉജ്ജ്വല 
        വിജയവുമായി നെടുവേലി സ്കൂള്‍



ജില്ലാ ശാസ്ത്രമേളയില്‍ ഐ.റ്റി ക്വിസ്സ് സാദിഖ് (ഹയര്‍ സെക്കന്ററി) മലയാളം ടൈപ്പിംങ് -പൂജ (ഹൈസ്കൂള്‍) ആനന്ദി എം.പി -ഗണിതം വര്‍ക്കിംങ് മോഡല്‍ (ഹൈസ്കൂള്‍) ദേവിക,ഐശ്വര്യ -സയന്‍സ് എക്സ്പീരിമെന്റ് എന്നിവര്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി നവംബര്‍ 24 മുതല്‍ കോഴിക്കോട് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നു.

പച്ചക്കറി കൃഷി

                         ജൈവസമൃദ്ധിയുമായി
            നെടുവേലി സ്കൂളിലെ സീഡ് ക്ലബ്ബ്


ജൈവപച്ചക്കറി കൃഷിക്ക് നെടുവേലി സര്‍ക്കാര്‍ സ്കൂളിലെ സീഡ് ക്ലബ്ബ് തുടക്കം കുറിച്ചു.സ്കൂള്‍ വളപ്പിലെ പത്ത് സെന്‍റ് പുരയിടത്തില്‍ വെണ്ട,തക്കാളി,ചീര,കത്തിരി,പയര്‍ തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. ജൈവവളവും ജൈവകീടനാശിനിയും മാത്രമുപയോഗിച്ച് ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യം.വെമ്പായം കൃഷി ഭവന്റെ സഹായത്തോടെ സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും മാതൃഭൂമി സീഡും സംയുക്തമായാണ് കൃഷി ചെയ്യുന്നത്. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ഷീലജ ജൈവസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു.വെമ്പായം കൃഷി ഓഫീസര്‍ ര‍ഞ്ജിത്,ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,സ്റ്റുഡന്റ് പോലീസ് സി.പി.ഒ കൃഷ്ണകാന്ത്,സീഡ് കോഡിനേറ്റര്‍ ഒ.ബിന്ദു,പി.റ്റി.എ അംഗം ബേബി ഗിരിജ, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







2017, നവംബർ 7, ചൊവ്വാഴ്ച

റിയാലിറ്റി ഷോ


                    ഹരിതവിദ്യാലയം റിയാലിറ്റി ഷോ


പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന ഹരിതവിദ്യാലയം റിയാലിറ്റി ഷോ രണ്ടാം ഭാഗത്തിലും നെടുവേലി സ്കൂളിന് പ്രവേശനം ലഭിച്ചു.കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകളില്‍ ഒന്നായി മാറി നെടുവേലി സ്കൂള്‍. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന തിരുവനന്തപുരം ജില്ലയിലെ 11 സ്കൂളുകളില്‍ ഒന്നും കണിയാപുരം ഉപജില്ലയിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂളുമാണ് ഈ വിദ്യാലയം. സ്കൂള്‍ മികവുകളുടെ ചിത്രീകരണം നവംബര്‍ ഏഴിന് നടന്നു.








2017, നവംബർ 5, ഞായറാഴ്‌ച

ശാസ്ത്രമേള

            
              ശാസ്ത്രമേളയില്‍ നെടുവേലിക്ക് 
              ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ്


കണിയാപുരം ഉപജില്ല ശാസ്ത്ര,ഗണിത ശാസ്ത്ര,.റ്റി,പ്രവൃത്തി പരിചയ,സാമൂഹ്യശാസ്ത്ര മേളയില്‍ നെടുവേലി സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.എല്‍.പി,യു.പി.എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന വിദ്യാലയത്തിനുള്ള ഓവറോള്‍ ട്രോഫി നെടുമങ്ങാട് എം.എല്‍.എ സി.ദിവാകരന്‍ കുട്ടികള്‍ക്ക് സമ്മാനിച്ചു. സയന്‍സ്,പ്രവ‍ൃത്തി പരിചയം,.റ്റി എന്നിവയില്‍ ഹൈസ്കൂള്‍ - ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഓവറോളും ഗണിത ത്തില്‍ ഹൈസ്കൂളും സാമൂഹ്യശാസ്ത്രത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗവും ഓവറോള്‍ നേടി.തുടര്‍ച്ചയായി ഐ.റ്റി യില്‍ എട്ടാം തവണയും സയന്‍സില്‍ ആറാം തവണയും പ്രവ‍ൃത്തി പരിചയത്തില്‍ ഏഴാം തവണയുമാണ് സ്കള്‍ ഓവറാള്‍ നേടിയെടുത്തത്.ഹൈസ്കൂള്‍ വിഭാഗം ഗണിതത്തില്‍ അഞ്ചാം തവണയാണ് സ്കൂള്‍ ചാമ്പ്യനാകുന്നത്.അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ സര്‍ക്കാര്‍ വിദ്യാലയത്തിന് അറിവിന്റെ മാറ്റുരയ്ക്കുന്ന ശാസ്ത്രമേളയില്‍ കിരീടം ചൂടാന്‍ സഹായകമായത്.





പോക്കറ്റ് പി.റ്റി.എ

                  
      പോക്കറ്റ് പി.റ്റി.എ യുമായി നെടുവേലി സ്കൂള്‍





വിവിധ പ്രദേശങ്ങളിലെ രക്ഷാകര്‍ത്താക്കളെ അവരുടെ വീടുകളിലെത്തി നേരിട്ട് കാണുകയും കുട്ടികളുടെ പഠനപ്രശ്നങ്ങളും മികവുകളും പങ്കുവയ്ക്കുകയും ചെയ്യുന്ന പോക്കറ്റ് പി.റ്റി.എ നവംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച പെരുംകൂര്‍ മേഖലയില്‍ നടന്നു.ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അഭിരാമിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ പ്രദേശത്തെ 14 രക്ഷാകര്‍ത്താക്കളും കുട്ടികളും എത്തിച്ചേര്‍ന്നു.വൈകിട്ട് 5.30 ന് തുടങ്ങിയ യോഗം 7.30 ന് അവസാനിച്ചു.ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ,അദ്ധ്യാപകരായ സുജീവ്,സന്തോഷ്,നിഖില്‍,ബിന്ദു എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്ന് ഏഴ് പ്രദേശങ്ങളിലായി പോക്കറ്റ് പി.റ്റി.എ നടക്കും.

ക്വിസ്സ് മത്സരം

         
       കേരളപ്പിറവി ദിനത്തിലെ ക്വിസ്സ് മത്സരത്തില്‍ 
              നെടുവേലിക്ക് മൂന്നാം സ്ഥാനം



ജ്യോതിനിലയം സ്കൂള്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ്സ് മത്സരത്തില്‍ 36 ടീമുകലുമായി മത്സരിച്ച് രണ്ട് പോയിന്റ് നഷ്ടത്തില്‍ നെടുവേലി മൂന്നാം സ്ഥാനം കരസ്ഥമാക്കി.അഭിജിത്ത്,ശബരി,ശ്രീറാം എന്നിവരാണ് പങ്കെടുത്തത്.

ശാസ്ത്ര നാടകമത്സരം

              
                ഉപജില്ലാ ശാസ്ത്ര നാടകമത്സരം
          നെടുവേലി സ്കൂളിന് ഒന്നാം സ്ഥാനം




  കണിയാപുരം ഉപജില്ലാ ശാസ്ത്ര നാടക മത്സരത്തില്‍ നെടുവേലി സര്‍ക്കാര്‍ വിദ്യാലയത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.ജലസംരക്ഷണം, പുഴ സംരക്ഷണം തുടങ്ങിയ ശാസ്ത്ര -പരിസ്ഥിതി വിഷയങ്ങളെ അടിസ്ഥാനമാക്കി അവതരിപ്പിച്ച 'ദാഹിക്കുന്നവരുടെ സംഘഗാനം' എന്ന നാടകമാണ് സമ്മാനാര്‍ഹമായത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് നെടുവേലി സ്കൂള്‍ വിജയിയാകുന്നത്.