2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

ശാസ്ത്ര ദിനാഘോഷം

                നെടുവേലി സ്കൂളില്‍ ദേശീയ ശാസ്ത്ര
           ദിനാഘോഷത്തിന് തുടക്കമായി
                 (ഫെബ്രുവരി 5 തിങ്കള്‍ 2018)






 ദേശീയ ശാസ്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി നെടുവേലി ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ശാസ്ത്ര പരിപാടികള്‍ക്ക് തുടക്കമായി.സയന്‍സ് വിഭാഗം ആവിഷ്ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്ര പ്രോജക്ടുകളുടെയും തുടര്‍ പ്രവര്‍ത്തനങ്ങളുടെയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും സെമിനാറിന്റെ ഉദ്ഘാടനവും ഐ.എസ്.ആര്‍.ഒ ഹ്യൂമന്‍ സ്പെയ്സ് ഫ്ലൈറ്റ് ഡെപ്യൂട്ടി ഡയറക്ടറ്‍ സി.എസ് ഹരീഷ് നിര്‍വഹിച്ചു.ശാസ്ത്ര പ്രതിഭകള്‍ക്ക് ആദരം,ശാസ്ത്ര സംവാദം,ശാസ്ത്ര പ്രദര്‍ശനം,ഡിജിറ്റല്‍ പ്രശ്നോത്തരി,ചിത്രരചന,ഉപന്യാസ രചന,സെമിനാര്‍,ശാസ്ത്ര സന്ദേശ യാത്ര,ശാസ്ത്ര നാടകം എന്നിങ്ങനെ ഫെബ്രുവരി മാസം മുഴുവന്‍ ശാസ്ത്ര ചിന്തകള്‍ക്ക് വേദിയൊരുക്കുകയാണ് നെടുവേലി സ്കൂള്‍.ശാസ്ത്രമേളയില്‍ സംസ്ഥാന തലത്തില്‍ മികവു തെളിയിച്ച നെടുവേലി സ്കൂള്‍ പരീക്ഷണ മുറിയില്‍ നിന്ന് സമൂഹത്തിലേക്ക് എന്ന ദീര്‍ഘകാല പ്രോജക്ട് ലക്ഷ്യമാക്കി 'കുട്ടിശാസ്ത്രജ്‍ഞന്മാരുടെ പഠനമുറി' എന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു.ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് കെ.ജയശ്രീ അദ്ധ്യക്ഷയായിരുന്നു.സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ജ്യോതിസ്സ് പി.എസ് പ്രോജക്ട് പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നടത്തി.ജോസ്.ഡി സുജീവ് സ്വാഗതവും സ്റ്റുഡന്റ് കോഡിനേറ്റര്‍ അഖില്‍ നന്ദിയും പറഞ്ഞു.






























 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ